ETV Bharat / state

പിപിഇ കിറ്റുകളുടെ ഗുണനിലവാരം; മുഖ്യമന്ത്രിക്ക് കെജിഎംഒഎയുടെ കത്ത് - റിസർവ് പൂൾ

പിപിഇ കിറ്റ് എന്ന പേരിൽ ലഭിക്കുന്ന പല കിറ്റുകളിലെയും ഉപകരണങ്ങൾ മാർഗനിർദേശങ്ങളനുസരിച്ച് പര്യാപ്‌തമല്ലെന്ന് കെജിഎംഒഎ.

കെജിഎംഒഎ  kgmoa letter  cm letter  പിപിടി കിറ്റ്  പിപിടി കിറ്റ് ഗുണനിലവാരം  സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടന  ത്രീ ലെയർ മാസ്‌ക്  ടൂ ലെയർ മാസ്‌ക്  റിസർവ് പൂൾ  ppt kit
പിപിടി കിറ്റുകളുടെ ഗുണനിലവാരം; മുഖ്യമന്ത്രിയ്‌ക്ക് കെജിഎംഒഎയുടെ കത്ത്
author img

By

Published : Apr 29, 2020, 3:08 PM IST

Updated : Apr 30, 2020, 11:38 AM IST

തിരുവനന്തപുരം: ഡോക്‌ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയുടെയും പിപിഇ കിറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ കത്ത്. പിപിഇ കിറ്റ് എന്ന പേരിൽ ലഭിക്കുന്ന പല കിറ്റുകളിലെയും ഉപകരണങ്ങൾ മാർഗനിർദേശങ്ങളനുസരിച്ച് പര്യാപ്‌തമല്ല. ത്രീ ലെയർ മാസ്‌ക്കുകൾ എന്ന പേരിൽ വിതരണം ചെയ്യുന്നവ പലപ്പോഴും ടൂ ലെയർ മാസ്‌ക്കുകളാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സാഹചര്യം മുതലെടുത്ത് ചില വ്യാജ കമ്പനികൾ ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ പുറത്തിറക്കുന്നതായും കത്തിൽ കെജിഎംഒഎ വ്യക്തമാക്കി. സുരക്ഷാ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കണം. ആരോഗ്യപ്രവർത്തകർക്കും കൊവിഡ് ബാധിക്കാൻ സാധ്യതയുള്ളതിനാൽ ആശുപത്രികളിൽ ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും റിസർവ് പൂൾ ഉണ്ടാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

Last Updated : Apr 30, 2020, 11:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.