ETV Bharat / state

കൊവിഡ് മൂന്നാം തരംഗം; മാർഗനിർദേശങ്ങളുമായി ഡോക്ടര്‍മാരുടെ സംഘടന

പൊതുവായ നിർദേശങ്ങളും രോഗം അപകടാവസ്ഥയിൽ എത്തിയിട്ടുണ്ടോ എന്ന് സ്വയം തിരിച്ചറിയാനുള്ള മുൻകരുതലുകളും അടങ്ങുന്നതാണ് മാർഗരേഖ.

Covid Third Wave  KGMCTA releases guidelines  omicron wave in kerala  കൊവിഡ് മൂന്നാം തരംഗം  കെജിഎംസിടിഎ കൊവിഡ് മാർഗനിർദേശങ്ങൾ  ഒമിക്രോൺ തരംഗം
കൊവിഡ് മൂന്നാം തരംഗം; മാർഗനിർദേശങ്ങൾ പുറത്തിറക്കി കെജിഎംസിടിഎ
author img

By

Published : Jan 27, 2022, 6:05 PM IST

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി ഗവൺമെൻ്റ് മെഡിക്കൽ കോളജുകളിലെ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംസിടിഎ. പൊതുവായ നിർദേശങ്ങളും രോഗം അപകടാവസ്ഥയിൽ എത്തിയിട്ടുണ്ടോ എന്ന് സ്വയം തിരിച്ചറിയാനുള്ള മുൻകരുതലുകളും അടങ്ങുന്നതാണ് മാർഗരേഖ.

കെജിഎംസിടിഎയുടെ മാർഗരേഖ

1. വീട്ടിൽ നിരീക്ഷണത്തിലുള്ളവർ ഓരോ ദിവസവും അപകട സൂചനകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. ശ്വാസതടസം, അമിതമായ ക്ഷീണം, നെഞ്ചുവേദന, പരസ്‌പര ബന്ധമില്ലാത്ത സംസാരം, മയക്കം, അമിതമായ ഹൃദയമിടിപ്പ്, ബോധക്ഷയം, മൂന്നു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി, കഫത്തിൽ രക്തത്തിൻ്റെ അംശം തുടങ്ങിയവയാണ് അപകട സൂചനകൾ.

2. അപകടസൂചനകൾ ഉണ്ടെങ്കിൽ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായോ ദിശ ഹെൽപ്പ് ലൈനുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടുക.

3. പൾസ് ഓക്‌സീമീറ്റർ ഉപയോഗിച്ച് ഓക്‌സിജൻ സാച്ചുറേഷൻ നിരീക്ഷിക്കുക. സാച്ചുറേഷൻ 94 ശതമാനത്തിൽ കുറവാണെങ്കിൽ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായോ ദിശ ഹെൽപ്പ് ലൈനുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടുക.

4. പ്രതിദിനം 6 മിനിറ്റ് നടത്ത പരിശോധന മുടങ്ങാതെ ചെയ്യുക. ഇതിൽ എപ്പോഴെങ്കിലും സാച്ചുറേഷൻ 3 ശതമാനം കുറഞ്ഞാൽ
അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായോ ദിശ ഹെൽപ്പ് ലൈനുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടുക.

5. പൾസ് ഓക്‌സീമീറ്റർ വീട്ടിലില്ലെങ്കിൽ ഒറ്റത്തവണ ശ്വാസം എടുത്തിട്ട് തുടർച്ചയായി എണ്ണുക. 15 സെക്കൻഡിൽ താഴെയേ ശ്വാസം പിടിക്കാൻ കഴിയുന്നുള്ളൂ എങ്കിൽ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായോ ദിശ ഹെൽപ്പ് ലൈനുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടുക.

6. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ലഘുവായതും പോഷക സമൃദ്ധവുമായ സമീകൃത ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. പഴങ്ങളും ഫലവർഗങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ധാരാളം ശുദ്ധജലം കുടിക്കുക.

7. ജീവിതശൈലി രോഗങ്ങൾ ഉള്ളവരും മറ്റ് അസുഖങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവരും മരുന്ന് മുടങ്ങാതെ തുടരുക.

8. കൊവിഡ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തവർ എത്രയും വേഗം എടുക്കുക.

9. കരുതൽ ഡോസിന് അർഹതയുള്ളവർ (രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞവർ / ഏറ്റവുമൊടുവിൽ കൊവിഡ് ബാധിച്ച് മൂന്നു മാസം കഴിഞ്ഞവർ) എത്രയും വേഗം സ്വീകരിക്കുക.

10. അടുത്ത നാല് ആഴ്‌ചത്തേക്ക് ആശുപത്രി സന്ദർശനങ്ങൾ അത്യാവശ്യത്തിനു മാത്രം. മെഡിക്കൽ കോളജുകളിലെ നല്ലൊരു വിഭാഗം ആരോഗ്യപ്രവർത്തകരും കൊവിഡ് രോഗബാധിതരാണ്.

11. രോഗമുക്തരായവർ രണ്ടാഴ്‌ചത്തേക്ക് കഠിനമായ വ്യായാമങ്ങളിൽ നിന്നും ശാരീരിക ക്ഷമത വേണ്ട പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കുക, സമീകൃതാഹാരം കഴിക്കുക, മാനസിക സമ്മർദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, ശ്വസന വ്യായാമങ്ങളും ലഘു വ്യായാമങ്ങളും ചെയ്‌ത ശാരീരികക്ഷമത നിലനിർത്താൻ ശ്രദ്ധിക്കുക.

Also Read: ലോകായുക്ത: ആരോപണം ഉന്നയിക്കുന്നവർ 2013ന് മുൻപ് ജീവിക്കുന്നവരെന്ന് മന്ത്രി പി.രാജീവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.