തിരുവനന്തപുരം: കെവിൻ വധക്കേസിലെ പ്രതിയെ മർദിച്ചെന്ന പരാതിയിൽ പൂജപ്പുര ജയിലിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിന് ശിപാർശ ചെയ്‌ത് സൗത്ത് സോൺ ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. മെഡിക്കൽ രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് റിപ്പോർട്ട് നൽകിയിരിക്കുന്നതെന്ന് ജയിൽ ഡിഐജി അജയകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അവശനിലയിലുള്ള ടിറ്റു ജെറോം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജയിലിലുള്ള മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന പിതാവിൻ്റെ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്‌ജിയെ ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. ടിറ്റുവിന് മർദനമേറ്റുവെന്നും ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റുവെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കെവിന്‍ കേസിലെ പ്രതിക്ക് മര്‍ദനം; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം - മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
മെഡിക്കൽ രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് റിപ്പോർട്ട് നൽകിയിരിക്കുന്നതെന്ന് ജയിൽ ഡിഐജി ഇടിവി ഭാരതിനോട് പറഞ്ഞു.