തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല തുറന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കർശനമായ പാലിച്ചാണ് പ്രർത്തനം. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കാം. ടൂറിസം മേഖലകളിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്
രണ്ടാം ഘട്ട ലോക്‌ഡൗണിന് ശേഷമാണ് വീണ്ടും ടൂറിസം മേഖലകൾ തുറക്കുന്നത്. മൂന്നാർ, പൊൻമുടി, തേക്കടി, വയനാട്, ബേക്കൽ, കുട്ടനാട് ഉൾപ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്ന് മുതൽ സഞ്ചാരികൾക്കെത്താം. ജീവനക്കാർക്കും ആദ്യഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ബീച്ചുകൾ ഉൾപ്പടെ തുറസായ ടൂറിസം മേഖലകൾ ഇതിനകം തുറന്ന് കൊടുത്തു.
ALSO READ ദയവില്ലാതെ തമിഴ്നാട്; മലയാളികളെ പരിശോധിക്കാൻ മന്ത്രിമാര്‍ നേരിട്ടെത്തി
സമ്പൂർണ ലോക്‌ഡൗണ്‍ ദിവസമായ ഞായറാഴ്‌ച ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാവില്ല. എന്നാൽ ഓഗസ്റ്റ് 15, മൂന്നാം ഓണം എന്നി ദിവസങ്ങളിൽ ലോക്ക്ഡൗൺ ഇല്ലാത്തതിനാൽ അടുത്ത അടുത്ത രണ്ട് ഞായറാഴ്‌ചകളിൽ നിയന്ത്രണം ബാധകമല്ല.