തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന നിലപാടിലുറച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങൾക്ക് വർധിപ്പിച്ചതിൻ്റെ മൂന്നിനൊന്ന് ഡീസലിനും ആറിലൊന്ന് പെട്രോളിനും നികുതി കുറയും.
ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നികുതിയും കുറച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശതമാനാടിസ്ഥാനത്തിലാണ് സംസ്ഥാനം നികുതി ഈടാക്കുന്നത്. ഇത് ആറ് വർഷ കാലമായി സംസ്ഥാനത്ത് വർധിപ്പിച്ചില്ല. ഒരു തവണ കുറയ്ക്കുകയും ചെയ്തു. ഉമ്മൻചാണ്ടി സർക്കാർ 13 തവണ നികുതി വർധിപ്പിച്ചു. നാല് തവണ മാത്രമാണ് നികുതി കുറച്ചത്.
ALSO READ:ഫസൽ വധം: പിന്നിൽ കൊടി സുനി; ആർ.എസ്.എസ് പങ്ക് തള്ളി സിബിഐ
ക്രൂഡോയിലിൻ്റെ വില കുറഞ്ഞതിൻ്റെ ഗുണം ജനത്തിന് ലഭിച്ചില്ല. എന്നാൽ ഇടത് സർക്കാർ നിലപാട് അതല്ലാത്തതുകൊണ്ട് കൊവിഡ് കാലത്ത് പ്രത്യേക സെസ് വേണ്ട എന്നതായിരുന്നു സംസ്ഥാനത്തിൻ്റെ നിലപാട്. ഇപ്പോൾ വില കുറച്ച സംസ്ഥാനങ്ങൾ കുറച്ചിരിക്കുന്നത് കൊവിഡ് സെസാണ്. കാര്യങ്ങൾ മറച്ച് വച്ച് ബിജെപിയും ബിജെപിയെ സഹായിച്ച് കോൺഗ്രസും പ്രചരണം നടത്തുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.