ETV Bharat / state

5 ദിവസം മഴ കനക്കും, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Kerala Rain Updates : കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും വ്യാഴാഴ്‌ച രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

Kerala Latest Weather Updates  Kerala Rain And Weather Update  Wide Rain Expected On Coming Five Days  Districts Having Yellow Alerts  Rain Alerts In Kerala  5 ദിവസം മഴ കനക്കും  എത്ര ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  കേരളത്തിലെ മഴ മുന്നറിയിപ്പ്  ബംഗാൾ ഉൾകടലില്‍ തീവ്ര ന്യുനമർദ്ദം
Kerala Latest Weather Updates
author img

By ETV Bharat Kerala Team

Published : Nov 16, 2023, 4:30 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം (നവംബർ 21വരെ) പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (Kerala Rain Updates). മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ 19ന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുള്ള തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. വടക്ക് കിഴക്ക് ദിശമാറി നവംബർ 18 ന് രാവിലെയോടെ ബംഗ്ലാദേശ് തീരത്ത്‌ മൊൻഗ്ലക്കും ഖേപ്പുപറക്കും ഇടയില്‍ മധ്യകരയിൽ ഇത് പ്രവേശിക്കാൻ സാധ്യതയുമുണ്ട്. വടക്കൻ ശ്രീലങ്കയ്ക്ക്‌‌ മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: Kerala Rain Update:ആര്‍ട്ടിഫിഷലിന് മുമ്പ് ഒറിജിനലെത്തി; ഡല്‍ഹിയില്‍ ആശ്വാസമായി മഴ, വായുമലിനീകരണം കുറയുമെന്ന് പ്രതീക്ഷ

തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത : കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും വ്യാഴാഴ്‌ച (16.11.2023) രാത്രി 11.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ഒടുവിൽ ലഭ്യമാകുന്ന വിവരം അനുസരിച്ച് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.