തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ശനിയാഴ്‌ചവരെ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ (ജൂലൈ 26) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും 27ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെയും കാസർകോട് ജില്ലയിലെ രണ്ട് തലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.
also read : Thrissur Rain | ശക്തമായ കാറ്റിലും മഴയിലും വടക്കാഞ്ചേരി മേഖലയിൽ വൻ നാശനഷ്‌ടം, മരം വീണ് വീട് തകർന്നു
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും മണിക്കൂറിൽ 30 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിര്‍ദേശമുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.8 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിക്കുന്നു.
കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശാനുസരണം തീരദേശ മേഖലകളിൽ നിന്ന് മാറി താമസിക്കാനും സന്നദ്ധരാകണം.
also read : Kannur Rain| കണ്ണൂരില്‍ കലിതുള്ളി പെരുമഴ; കര്‍ണാടക അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടല്‍ സംശയം, വ്യാപക നാശനഷ്‌ടം
കാസർകോട് കടലാക്രമണം രൂക്ഷം : കാസർകോട് കനത്ത മഴയിൽ ഇന്നലെ (24.7.23) തൃക്കണ്ണാട് കടപ്പുറത്ത് കെട്ടിടം തകർന്ന് വീണിരുന്നു. ജില്ലയിൽ മഴ ശക്തിപ്രാപിക്കുകയും വിവിധ ഇടങ്ങളിൽ വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്‌തു. പലയിടത്തും മരം വീണ് ഗതാഗത തടസവും വൈദ്യുതിബന്ധം തടസപ്പെടുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി. കടൽക്ഷോഭം രൂക്ഷമായ മേഖലയിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം തുടരുകയാണ്. പാണത്തൂർ – സുള്ള്യ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞ് റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന് രാത്രിയാത്ര കലക്‌ടർ നിരോധിച്ചുണ്ട്.
also read : kasaragod building collapse | കനത്ത മഴ; കാസര്‍കോട് തൃക്കണ്ണാട് കെട്ടിടം വീണത് കടലിലേക്ക്, പ്രതിഷേധം
കാസർകോടിന് പുറമെ തൃശൂരിലും കഴിഞ്ഞ ദിവസം മഴക്കെടുതി റിപ്പോർട്ട് ചെയ്‌തിരുന്നു. കനത്ത മഴയിൽ തിരുവില്വാമലയിൽ വീട് തകർന്നിരുന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികൾക്ക് അപകടത്തിൽ പരിക്കേറ്റു.