ETV Bharat / state

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലിൽ കേരള തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

KERALA WEATHER UPDATE  Heavy rain  KERALA  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം  കോട്ടയം  ഇടുക്കി  പത്തനംതിട്ട  ഓറഞ്ച് അലര്‍ട്ട്  തിരുവനന്തപുരം  തൃശൂര്‍  എറണാകുളം  വയനാട്  ദുരന്ത നിരവാരണ അതോറിറ്റി
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത
author img

By

Published : Nov 4, 2022, 5:43 PM IST

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ കേരള തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുക. ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറാനാണ് സാധ്യത.

ഇത് കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

നാളെ(05.11.2022) തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടു കൂടിയ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിരവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.