ETV Bharat / state

Kerala Weather Update : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Yellow Alert In Four Districts Today : ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Kerala Weather Update  Rain alert in kerala  Kerala Weather Update Rain alert  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത  മഴയ്‌ക്ക് സാധ്യത  സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത  ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്  യെല്ലോ അലർട്ട്  Yellow Alert In Four Districts Today  കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്  Central Meteorological Department
Kerala Weather Update
author img

By ETV Bharat Kerala Team

Published : Sep 21, 2023, 9:40 AM IST

Updated : Sep 21, 2023, 2:03 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം (26-09-2023 വരെ) പരക്കെ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് (Kerala Weather Update). മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത് (Yellow Alert In Four Districts Today).

വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, പശ്ചിമ ബംഗാൾ - ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ടെന്നും ഇത് ജാർഖണ്ഡിന് മുകളിലൂടെ നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കച്ചിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുതിനാലാണ് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളത്.

തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത: കേരള തീരത്ത് രാവിലെ 11.30 മുതൽ നാളെ രാവിലെ 05.30 വരെ 0.4 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

പൊതുജനങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക : കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് തീരദേശവാസികളെ അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങളും മറ്റ് ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും കർശനമായി ഒഴിവാക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണമെന്നും ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാൻ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. യാനങ്ങൾ, ബോട്ടുകൾ തുടങ്ങിയവ സുരക്ഷിതമാക്കി വക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിലും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കണം.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരക്കൊമ്പുകൾ വെട്ടി ഒതുക്കുകയും ചെയ്യണം.

ഏതെങ്കിലും രീതിയിലുള്ള അപകടാവസ്ഥകള്‍ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത പുലർത്തണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വക്കണം.

ഒരു കാരണവശാലും ശക്തമായ മഴയുള്ള സാഹചര്യത്തില്‍ നദികളിൽ ഇറങ്ങാനോ ജലാശയങ്ങൾ മുറിച്ചു കടക്കാനോ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.

അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക. ഒപ്പം അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക (Instructions to the public).

Last Updated : Sep 21, 2023, 2:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.