തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ കാര്യക്ഷമമായ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണ ജോർജിനും കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സതീശൻ കത്തിൽ ആവശ്യപ്പെട്ടു.
കത്തിലെ ആവശ്യങ്ങള്‍: കേരളത്തിൽ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 മായി ഉയര്‍ന്നിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നത് പൊതുജനങ്ങളില്‍ ഭീതിയുളവാക്കുകയാണ്. പനി മരണങ്ങൾ വർധിക്കുന്നതും ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
എല്ലാ ജില്ലകളിലും വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. ബോധവത്കരണം നടത്താൻ സര്‍ക്കാര്‍ എത്രയും വേഗം നിര്‍ദേശം നല്‍കണം. മാത്രമല്ല സര്‍ക്കാര്‍ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നും വി.ഡി സതീശന്‍ കത്തിൽ ആവശ്യപ്പെട്ടു.
മാലിന്യ സംസ്‌കരണവും ആവശ്യം: കാലവര്‍ഷം സജീവമാകുന്നതിന് മുന്‍പ് തന്നെ പനി മരണങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് പരിശോധിക്കണം. മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ കൂടുന്നത് ഉടനടി പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. പകർച്ച പനി വ്യാപിക്കാൻ കാരണം മാലിന്യ സംസ്‌കരണം പൂര്‍ണമായി പരാജയപ്പെട്ടതാണെന്നും സതീശൻ കുറ്റപ്പെടുത്തി. പൊതു സ്ഥലങ്ങളിലും വീടുകളിലും മാലിന്യം കെട്ടിക്കിടക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുകയും തദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി പകര്‍ച്ച പനി തടയാനും പനി മരണങ്ങള്‍ കുറയ്ക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ച കത്തിൽ വി ഡി സതീശൻ ആവശ്യപ്പെട്ടു.
കണക്കുകളില്‍ 'പനി' ഇങ്ങനെ: പകർച്ച പനി മൂലം ചൊവ്വാഴ്‌ച സംസ്ഥാനത്ത് 12876 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ഒപിയിൽ ചികിത്സ തേടിയത്. ഇതില്‍ 170 പേരെയാണ് അഡ്‌മിറ്റ് ചെയ്‌തത്. രണ്ട് പനി മരണങ്ങളാണ് ചൊവ്വാഴ്‌ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത് മലപ്പുറത്താണ്. 2095 പേരാണ് മലപ്പുറത്ത് പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്. കുറവ് ഇടുക്കി ജില്ലയിലുമാണ്.
തിരുവനന്തപുരം- 1156, കൊല്ലം- 946, പത്തനംതിട്ട- 503, ഇടുക്കി- 422, കോട്ടയം- 438, ആലപ്പുഴ- 880, എറണാകുളം- 1217, തൃശ്ശൂര്‍- 669, പാലക്കാട്- 835, മലപ്പുറം- 2095, കോഴിക്കോട്- 1529, വയനാട്- 464, കണ്ണൂര്‍- 929, കാസര്‍കോട്- 793 എന്നിങ്ങനെയാണ് ജില്ലകളിലെ പനി ബാധിച്ച് ചികിത്സ തേടിയവരുടെ കണക്ക്. മാത്രമല്ല സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. 133 പേര്‍ക്കാണ് ചൊവ്വാഴ്‌ച മാത്രം ഡെങ്കി സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഡെങ്കി ബാധിതരുടെ എണ്ണം കൂടുതല്‍.
Also read: Fever kerala | സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു; ഇന്നലെയും പതിമൂവായിരത്തിനടുത്ത് കേസുകള്‍