തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് വിജയം. യൂണിയൻ ചെയർപേഴ്‌സണായി നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലെ അനിലരാജ് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഗവൺമെൻ്റ് സംസ്‌കൃത കോളജിലെ നകുൽ ജയചന്ദ്രനാണ് ജനറൽ സെക്രട്ടറി.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പതിനഞ്ചിൽ പതിനാലും പത്തംഗ സെനറ്റിലെ ഒൻപത് സീറ്റും എസ്‌എഫ്‌ഐ നേടി. സ്റ്റുഡൻസ് കൗൺസിലിലെ മുഴുവൻ സീറ്റുകളും അക്കൗണ്ട്സ് കമ്മിറ്റിയിൽ അഞ്ച് സീറ്റുകളും നേടിയതായി എസ്‌എഫ്‌ഐ അവകാശപ്പെട്ടു. സെനറ്റിൽ ഒരു സീറ്റ് കെഎസ്‌യുവിനാണ്.