തിരുവനന്തപുരം: താലിബാന്‍ പിടിച്ചടക്കിയ അഫ്‌ഗാനിസ്ഥാന്‍റെ ഭാവിയെക്കുറിച്ച് ഇടിവി ഭാരതുമായി സംസാരിച്ച് കേരള യൂണിവേഴ്‌സിറ്റി തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ പൊളിറ്റിക്കല്‍ സയന്‍സ് പി.എച്ച്.ഡി വിദ്യാര്‍ഥിയും കാബൂള്‍ സ്വദേശിയുമായ ഹക്കിം ജന്‍ മുഫക്കിര്‍. പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ സ്‌പോണ്‍സര്‍ ചെയ്യുന്ന താലിബാന്‍ ഇന്ത്യയ്ക്ക് എക്കാലവും ഭീഷണിയായിരിക്കും.
ശരി അത്ത് നിയമ പ്രകാരമുള്ള താലിബാന്‍ ഭരണത്തില്‍ നിയമങ്ങള്‍ കര്‍ശനമായിരിക്കും. അഫ്‌ഗാൻ ദേശീയ പതാക നീക്കം ചെയ്തതു തന്നെ ഇതിനുദാഹരണമാണ്. ജനാധിപത്യം ഇനി അഫ്‌ഗാനില്‍ അന്യമായിരിക്കും. എത്രകാലം താലിബാന്‍ ഭരണം ഉണ്ടാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നും മുഫക്കിര്‍ ഇടിവി ഭാരതിനോടു പറഞ്ഞു.