ETV Bharat / state

എൻഐആർഎഫ് റാങ്കിങ്: ദേശീയ തലത്തില്‍ കേരള സർവകലാശാലയ്ക്ക് നേട്ടം - എൻഐആർഎഫ് റാങ്കിങ്

എൻഐആർഎഫ് റാങ്കിങ്ങിൽ 24-ാം സ്ഥാനത്തെത്തി കേരള സർവകലാശാല. സംസ്ഥാനത്തെ മികച്ച സർവകലാശാലകളിൽ ഒന്നാം സ്ഥാനത്തും കേരള യൂണിവേഴ്‌സിറ്റി.

kerala university  kerala university nirf ranking  best universities in the country  nirf  കേരള സർവകലാശാല  ദേശീയ തലത്തിലെ കേരള സർവകലാശാല  വൈസ് ചാൻസലർ കേരള സർവകലാശാല  കേരള യൂണിവേഴ്‌സിറ്റി  എൻഐആർഎഫ് റാങ്കിങ് കേരള സർവകലാശാല  ദേശീയ റാങ്കിങ് കേരള സർവകലാശാല  കേരള വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ  എൻഐആർഎഫ്  എൻഐആർഎഫ് റാങ്കിങ്  കേരള യൂണിവേഴ്‌സിറ്റി റാങ്കിംഗ്
കേരള സർവകലാശാല
author img

By

Published : Jun 6, 2023, 11:47 AM IST

Updated : Jun 6, 2023, 12:07 PM IST

തിരുവനന്തപുരം : ദേശീയ റാങ്കിങ്ങായ എൻഐആർഎഫ് റാങ്കിങ്ങിൽ തിളങ്ങി കേരള സർവകലാശാല. രാജ്യത്തെ മികച്ച സർവകലാശാലകളിൽ 24-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് കേരള സർവകലാശാല. നാക് എ പ്ലസ് പ്ലസ് നേട്ടത്തിന് പിന്നാലെ ദേശീയ റാങ്കിങ്ങായ എൻഐആർഎഫ് റാങ്കിങ്ങിലും തിളങ്ങിയ കേരള സർവകലാശാലയുടെ നേട്ടം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് കേരള വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

മറ്റ് സർവകലാശാലകൾക്ക് നേട്ടം കൈവരിക്കുന്നതിന് ഇത് പ്രചോദനമാകുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ നേട്ടത്തോടെ രാജ്യത്തെ സർക്കാർ സർവകലാശാലകളുടെ പട്ടികയിൽ 11-ാം സ്ഥാനത്തും ദക്ഷിണേന്ത്യയിൽ ഒമ്പതാം സ്ഥാനത്തും സംസ്ഥാനത്തെ ഒന്നാമനായും കേരള സർവകലാശാലയെ അടയാളപ്പെടുത്തി. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കാണ് (NIRF) റാങ്കിങ് നടത്തിയത്.

55.5 പോയിന്‍റ് നേടിയാണ് കേരള സർവകലാശാല റാങ്കിങ്ങിൽ തിളങ്ങിയത്. എൻഐആർഎഫ് റാങ്കിൽ 24-ാം സ്ഥാനമാണ് യൂണിവേഴ്‌സിറ്റി കോളജ് നേടിയത്. 83 മാർക്ക്‌ നേടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് എൻഐആർഎഫിന്‍റെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനം 68 മാർക്കോടെ ജെഎൻയുവും കരസ്ഥമാക്കി.

തുടർച്ചയായി ആറാം വർഷവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംസ്ഥാനത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ, പ്ലേസ്മെന്‍റ്, ഗവേഷണ വിദ്യാർഥികളുടെ എണ്ണം, പ്രാദേശിക വൈവിധ്യം, സ്ത്രീ പ്രാധാന്യം, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രകടനം, സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളി നേരിടുന്ന മേഖലയിലെ വിദ്യാർഥികളുടെ പ്രാധാന്യം തുടങ്ങിയവയാണ് റാങ്കിങ്ങിനുള്ള മാനദണ്ഡം. 62.25 പോയിന്‍റ് നേടിയാണ് യൂണിവേഴ്‌സിറ്റി കോളജ് നേട്ടം കൈവരിച്ചത്.

'100ൽ 100' : കേരള സർവകലാശാലയിൽ അടുത്തിടെ നടപ്പിലാക്കിയ ലിംഗ വൈവിധ്യ സൗഹാർദ ക്യാമ്പസ്‌, വിദ്യാർഥികൾക്ക് സേവനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ഉറപ്പാക്കുന്ന സേവന അവകാശ നിയമം, ഭിന്നശേഷി സൗഹൃദം എന്നീ നടപടികളിൽ നൂറിൽ നൂറ് മാർക്ക് യൂണിവേഴ്‌സിറ്റിക്ക് നേടാൻ സാധിച്ചു. ഇതിനുപുറമേ വനിത ജീവനക്കാരുടെ മക്കളുടെ പരിരക്ഷയ്ക്കായി സർവകലാശാലയിൽ ക്രഷ് ആരംഭിച്ചു. പെൺകുട്ടികളുടെ ശ്രദ്ധയ്ക്കായി വനിത സെക്യൂരിറ്റി ജീവനക്കാരെയും യൂണിവേഴ്‌സിറ്റി നിയോഗിച്ചു.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യത്തിൽ ദേശീയതലത്തിൽ കേരള സർവകലാശാലയ്ക്ക് മികച്ച അംഗീകാരം ലഭിച്ചു. ഏറ്റവും കൂടുതൽ പിഎച്ച്ഡി ബിരുദം നൽകിയ സർവ്വകലാശാലയാണ് കേരള സർവകലാശാല എൻഐആർഎഫിൽ ചൂണ്ടിക്കാട്ടുന്നു. 40ൽ 36 മാർക്കാണ് ഈ വിഭാഗത്തിൽ സർവകലാശാല നേടിയത്.

ഇതിനുപുറമേ വിദ്യാർഥി അധ്യാപക അനുപാതത്തിൽ 20ൽ 13 മാർക്ക്. പിഎച്ച്ഡിയുള്ള അധ്യാപകർ എന്ന വിഭാഗത്തിൽ 20ൽ 16 എന്നിങ്ങനെയും മാർക്കുകളിൽ ലഭിച്ചു. കോളജുകളുടെ റാങ്കിങ്ങിൽ കേരളത്തിൽ നിന്ന് 13 കോളജുകളാണ് ആദ്യ 100ൽ ഇടംപിടിച്ചത്. തിരുവനന്തപുരം ജില്ലയിലെ മാർ ഇവാനിയോസ് കോളജ് 56.89 പോയിന്‍റോടെ 45-ാം സ്ഥാനവും ഗവൺമെന്‍റ് വിമൻസ് കോളജ് 54.03 പോയിന്‍റോടെ 75-ാം സ്ഥാനവും നേടി. ന്യൂഡൽഹിയിലെ മിരാൻഡാ കോളജിനാണ് (74.81പോയിന്‍റ്) ഒന്നാം സ്ഥാനം.

ആരോപണ നടുവിലും നേട്ടം : ഗവർണറും സർക്കാരും തമ്മിലുള്ള ഉന്നത വിദ്യാഭ്യാസം താളം തെറ്റുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് ഇടയിലാണ് കേരളത്തിലെ സർവകലാശാലകളും കോളജുകളും അത്ഭുതപ്പെടുത്തുന്ന നേട്ടം കൈവരിച്ചത്. തെരഞ്ഞെടുപ്പ് വിവാദങ്ങൾ, പിഎച്ച്ഡിയുടെ മേലിലുള്ള വിവാദങ്ങൾ എന്നിവക്കിടയിലും അഭിമാനകരമായ നേട്ടം കേരള സർവകലാശായ്ക്ക് ഉണ്ടായിരിക്കുന്നത് എന്ന വിഷയും ശ്രദ്ധയാകർഷിക്കുന്നു.

Last Updated : Jun 6, 2023, 12:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.