ETV Bharat / state

കേരള സര്‍വകലാശാല പരീക്ഷ ക്രമക്കേട്; ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

അവധി ദിവസം കമ്പ്യൂട്ടർ സെന്‍റര്‍ പ്രവർത്തിച്ചതിനാണ് ഡയറക്ടർക്ക് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പരീക്ഷാ കൺട്രോളറുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്നും ആരോപണം

കേരള സര്‍വ്വകലാശാല പരീക്ഷ ക്രമക്കേട്; ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
author img

By

Published : Nov 19, 2019, 10:49 PM IST

തിരുവനന്തപുരം: പരീക്ഷാ കൺട്രോളറുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചത് കേരള സർവകലാശാലയിലെ മാർക്ക് തിരിമറികൾക്ക് കാരണമായെന്ന് വിലയിരുത്തൽ. ടാബുലേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ സർക്കുലർ പലതവണ പരീക്ഷാ കൺട്രോളർ നൽകിയെങ്കിലും ഉദ്യോഗസ്ഥർ അവഗണിച്ചു .ക്രമക്കേടുകൾക്ക് വഴിയൊരുങ്ങുമെന്ന ബോധ്യം ഉണ്ടായിട്ടും സർവകലാശാല ഫലപ്രദമായി ഇടപെട്ടില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. അതേ സമയം അവധി ദിവസം കമ്പ്യൂട്ടർ സെന്‍റര്‍ പ്രവർത്തിച്ചതിൽ ഡയറക്ടർക്ക് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. 2018 ജൂലൈ പത്തൊമ്പതിന് പരീക്ഷാ കൺട്രോളർ അയച്ച സർക്കുലറിൽ ടാബുലേഷൻ സോഫ്റ്റ്‌വെയറിൽ മാർക്ക് രേഖപ്പെടുത്തുമ്പോൾ നിബന്ധനകൾ കൃത്യമായി പാലിക്കുന്നില്ലെന്നും രഹസ്യ സ്വഭാവത്തിൽ ജാഗ്രത വേണമെന്നും കൃത്യമായി വ്യക്തമാക്കുന്നു.

Intro:പരീക്ഷാ കൺട്രോളറുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചത് കേരള സർവകലാശാലയിലെ മാർക്ക് തിരിമറികൾക്ക് കാരണമായെന്ന് വിലയിരുത്തൽ. ടാബുലേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പലതവണ പരീക്ഷാ കൺട്രോളർ നൽകിയെങ്കിലും ഉദ്യോഗസ്ഥർ അവഗണിച്ചു .ക്രമക്കേടുകൾക്ക് വഴിയൊരുങ്ങുമെന്ന ബോധ്യം ഉണ്ടായിട്ടും സർവകലാശാല ഫലപ്രദമായി ഇടപെട്ടില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത് . അതേ സമയം അവധി ദിവസം കമ്പ്യൂട്ടർ സെൻറർ പ്രവർത്തിച്ചതിൽ ഡയറക്ടർക്ക് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നൽകി.Body:2018 ജൂലൈ 19 ന് പരീക്ഷാ കൺട്രോളർ അയച്ച സർക്കുലറിൽ ടാബുലേഷൻ സോഫ്റ്റ്‌വെയർ ൽ മാർക്ക് രേഖപ്പെടുത്തുമ്പോൾ നിബന്ധനകൾ കൃത്യമായി പാലിക്കുന്നില്ലെന്നും, രഹസ്യ സ്വഭാവത്തിൽ ജാഗ്രത വേണമെന്നും കൃത്യമായി വ്യക്തമാക്കുന്നു. 6 കമ്പ്യൂട്ടർ മാത്രമുള്ള പരീക്ഷ സെക്ഷനിലെ വീഴ്ച നേരത്തെ തന്നെ സർവകലാശാലയുടെ ശ്രദ്ധയിൽ പെട്ടിരുന്നു എന്ന് ഇതിൽ വ്യക്തം.സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ പാസ് വേഡുകൾ ക്യാൻസൽ ചെയ്യണമെന്നും അന്ന് തന്നെ നിർദേശം നൽകിയിരുന്നു .പക്ഷേ കൺട്രോളറുടെ ഈ നിർദ്ദേശങ്ങളെല്ലാം അവഗണിച്ചത് ഗുരുതര ക്രമക്കേടുകൾക്ക് വഴിയൊരുക്കി .അതിനിടെ അവധി ദിവസം കമ്പ്യൂട്ടർ സെൻറർ തുറന്നു പ്രവർത്തിച്ചതിന് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി .രജിസ്ട്രാറാണ് നോട്ടീസ് നൽകിയത്..അവധി ദിവസം കമ്പ്യൂട്ടർ സെൻറർ തുറന്ന് പ്രവർത്തിച്ചത് ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ആണെന്ന് വിമർശനം ഉയർന്നിരുന്നു
വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച ചേരുന്ന സിൻഡിക്കേറ്റിൽ സമർപ്പിക്കും .

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.