ETV Bharat / state

കേരളസര്‍വകലാശാല ചോദ്യപേപ്പറിലെ തിയതി മാറ്റിയ സംഭവം; പരീക്ഷ റദ്ദാക്കി

എം.എ ഇക്കണോമിക്‌സ് ഒന്നാം സെമസ്റ്ററിന്‍റെ പരീക്ഷ സമയത്ത് ചോദ്യപേപ്പര്‍ ഇല്ലാതെ വന്നതോടെയാണ് പഴയ ചോദ്യപേപ്പറില്‍ തിയതി തിരുത്തി നല്‍കിയത്.

കേരളസര്‍വകലാശാല ചോദ്യപേപ്പറിലെ തിയതി മാറ്റി നല്‍കിയ സംഭവം: പരീക്ഷ റദ്ദാക്കി
author img

By

Published : Nov 5, 2019, 8:40 AM IST

തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ മുന്‍വര്‍ഷ ചോദ്യപേപ്പറിലെ തിയതി മാറ്റി നല്‍കി നടത്തിയ പരീക്ഷ റദ്ദാക്കാന്‍ തീരുമാനം. ഒന്നാം വര്‍ഷ എം.എ ഇക്കണോമിക്‌സ് പരീക്ഷ റദ്ദാക്കാന്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രഡിറ്റ് ആന്‍റ് സെമസ്റ്റര്‍ സിസ്റ്റം കമ്മറ്റി തീരുമാനിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രോവൈസ് ചാന്‍സലറെയും ചുമതലപ്പെടുത്തി.

എം.എ മൈക്രോ ഇക്കണോമിക്‌സ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ ബാച്ചുകള്‍ക്ക് നടത്തിയ പരീക്ഷയുടെ അതേ ചോദ്യപേപ്പര്‍ തിയതി തിരുത്തി നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രോവൈസ് ചാന്‍സലറെ ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും. പുതിയ പരീക്ഷ തിയതി ഉടന്‍ തീരുമാനിക്കണമെന്നും ക്രഡിറ്റ് ആന്‍റ് സെമസ്റ്റര്‍ സിസ്റ്റം കമ്മിറ്റിയോട് വൈസ്‌ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷ സമയത്ത് ചോദ്യപേപ്പര്‍ ഇല്ലാതെ വന്നതോടെയാണ് പഴയ ചോദ്യപേപ്പറില്‍ തിയതി തിരുത്തി നല്‍കിയത്.

Intro:കേരളസര്‍വകലാശാലയില്‍ മുന്‍വര്‍ഷ ചോദ്യപേപ്പര്‍ തിയതി മാറ്റി നല്‍കി നടത്തിയ പരീക്ഷ റദ്ദാക്കാന്‍ തീരുമാനം. ഒന്നാം വര്‍ഷ എം.എ എക്‌ണോമിക്‌സ് പരീക്ഷ റദ്ദാക്കാന്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം കമ്മറ്റി തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ പ്രൊ. വൈസ് ചാന്‍സലറെയും ചുമതലപ്പെടുത്തി.

Body:ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ തീതിയിലുള്ള എം.എ മൈക്രോ ഇക്‌ണോമിക്‌സ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ ബാച്ചുകള്‍ക്ക് നടത്തിയ പരീക്ഷയുടെ അതേ ചോദ്യപേപ്പര്‍ തിയതി തിരുത്തി നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രൊ.വി.സിയെ ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെക്കും.പുതിയ പരീക്ഷ തിയതി അടന്‍ തീരുമാനിക്കണമെന്നും ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം കമ്മറ്റിയോട് വൈസ്ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷ സമയത്ത് ചോദ്യപേപ്പര്‍ ഇല്ലാതെ വന്നതോടെയാണ് പഴയ ചോദ്യപേപ്പറില്‍ തിയതി തിരുത്തി നല്‍കിയത്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.