ETV Bharat / state

പ്രകൃതി ആസ്വാദനം ഇനി കാരവാനിൽ ; നവീന പദ്ധതിയുമായി ടൂറിസം വകുപ്പ്

വിനോദസഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും കാരവാനില്‍ ഒരുക്കും

author img

By

Published : Sep 15, 2021, 6:13 PM IST

Updated : Sep 15, 2021, 9:32 PM IST

kerala tourism department launches caravan tourism project  പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്  കാരവാൻ ടൂറിസം  Caravan Tourism  Caravan  Tourism  കാരവാൻ  ടൂറിസം  വിനോദസഞ്ചാര വകുപ്പ്  ടൂറിസം വകുപ്പ്  പിഎ മുഹമ്മദ് റിയാസ്  മുഹമ്മദ് റിയാസ്  ടൂറിസം വകുപ്പ് മന്ത്രി  ടൂറിസം മന്ത്രി  pa muhammad riyaz  muhammad riyaz  muhammad riyas  kerala tourism  കേരള ടൂറിസം  വിനോദസഞ്ചാരം  കേരള വിനോദസഞ്ചാരം  ടൂറിസം പദ്ധതി  tourism project  caravan tourism project
പ്രകൃതി ആസ്വാദനം ഇനി കാരവാനിൽ; പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മഹാമാരിയിൽ സ്‌തംഭിച്ച ടൂറിസം മേഖലയെ കൂടുതൽ മികവുറ്റതാക്കുന്നതിന്‍റെ ഭാഗമായി കാരവാൻ ടൂറിസം (Caravan Tourism) പദ്ധതി ഒരുക്കി വിനോദസഞ്ചാര വകുപ്പ്.

പ്രകൃതിയോട് കൂടുതൽ ഇണങ്ങിച്ചേരുന്നതും അതിലുപരി സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് നൽകുന്നതുമാണ് പുതിയ പദ്ധതിയെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം കാരവാനിൽ

വിനോദസഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും കാരവാൻ വാഹനത്തിൽ ഒരുക്കുന്നതാണ് പുതിയ പദ്ധതി. കാരവാൻ വാഹനം, കാരവാൻ പാർക്ക് എന്നിങ്ങനെ രണ്ട് മേഖലകളിലായി പദ്ധതി ആവിഷ്‌കരിക്കും.

പ്രകൃതി ആസ്വാദനം ഇനി കാരവാനിൽ ; നവീന പദ്ധതിയുമായി ടൂറിസം വകുപ്പ്

പകൽ യാത്രയും രാത്രിയിൽ വാഹനത്തിനുള്ളിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പുതിയ ടൂറിസം പദ്ധതി. രണ്ട് പേർക്കും നാല് പേർക്കും വീതം സഞ്ചാരിക്കാൻ സൗകര്യമുള്ള വാഹനങ്ങളാണൊരുക്കുക. സഞ്ചാരികളുടെ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും കാരവാനിൽ സജ്ജമാക്കും.

ഫ്രിഡ്‌ജ്, മൈക്രോവേവ് ഓവൻ, ഡൈനിങ് ടേബിൾ, സോഫ-കം-ബെഡ്, ടോയ്‌ലറ്റ്, എയർകണ്ടീഷണർ എന്നിവയ്‌ക്ക് പുറമേ ഇന്‍റർനെറ്റ് കണക്‌ടിവിറ്റിയും ഓഡിയോ-വീഡിയോ സൗകര്യങ്ങളും ജിപിഎസും ചാർജിങ് സംവിധാനവും ഉണ്ടാകും.

ക്യാംപിങ്, ട്രക്കിങ്, താമസ സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളില്‍ കാരവന്‍ ടൂറിസത്തിന്‍റെ സാധ്യത വലുതാണെന്നും ഇതിലൂടെ ടൂറിസം മേഖലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക മാതൃകയിൽ പുതിയ പദ്ധതി

ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും കേരളത്തെ വേറിട്ട് നിർത്തുന്നതും സഞ്ചാരികൾക്ക് ഇന്നും അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്നതുമാണ് സംസ്ഥാനത്തെ ഹൗസ് ബോട്ട് ടൂറിസം.

kerala tourism department launches caravan tourism project  പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്  കാരവാൻ ടൂറിസം  Caravan Tourism  Caravan  Tourism  കാരവാൻ  ടൂറിസം  വിനോദസഞ്ചാര വകുപ്പ്  ടൂറിസം വകുപ്പ്  പിഎ മുഹമ്മദ് റിയാസ്  മുഹമ്മദ് റിയാസ്  ടൂറിസം വകുപ്പ് മന്ത്രി  ടൂറിസം മന്ത്രി  pa muhammad riyaz  muhammad riyaz  muhammad riyas  kerala tourism  കേരള ടൂറിസം  വിനോദസഞ്ചാരം  കേരള വിനോദസഞ്ചാരം  ടൂറിസം പദ്ധതി  tourism project  caravan tourism project
കാരവൻ ടൂറിസം ലോഗോ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യുന്നു

1990കളിൽ ആരംഭിച്ച് വിജയിച്ച കേരളത്തിലെ മറ്റ് ടൂറിസം പദ്ധതികളെപ്പോലെ തന്നെ മാതൃകാപരമായ ഒരു മാറ്റം അടയാളപ്പെടുത്തുന്നതാകും കാരവാൻ ടൂറിസം പദ്ധതി.

കൂടാതെ സ്വകാര്യ നിക്ഷേപകരെയും ടൂർ ഓപ്പറേറ്റർമാരെയും സാധാരണ ജനതയെയുമടക്കം പങ്കാളികളാക്കിക്കൊണ്ട് പിപിപി മോഡിൽ പദ്ധതി വികസിപ്പിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കാരവാൻ പ്രവർത്തനം. കാരവൻ ടൂറിസം ലോഗോയും മന്ത്രി പ്രകാശനം ചെയ്‌തു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു.

ALSO READ: അനില്‍കുമാറിന്‍റെ രാജി : പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി, ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹന്നാന്‍

Last Updated : Sep 15, 2021, 9:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.