ETV Bharat / state

കേരളത്തില്‍ 30 പേര്‍ക്ക് കൂടി കൊവിഡ്‌ 19; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു - Kerala state government

കേരളത്തില്‍ 28 പേര്‍ക്ക് കൂടി കൊവിഡ്‌ 19  സംസ്ഥാനത്ത് ലോക്ക് ഡൗണ്‍  കൊവിഡ്‌ 19  കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം  കാസര്‍കോട് ജില്ല  Kerala state government ordered lock down  Kerala state government  lock down
പിണറായി വിജയന്‍
author img

By

Published : Mar 23, 2020, 6:10 PM IST

Updated : Mar 24, 2020, 12:02 AM IST

18:03 March 23

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 93ആയി

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 30 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു. ഇതില്‍ 25 പേരും ദുബൈയില്‍ നിന്നെത്തിയവരാണ്. കാസര്‍കോട് ജില്ലയില്‍ 19, കണ്ണൂരില്‍ 5, എറണാകുളത്തും കോഴിക്കോടും രണ്ട്, പത്തനംതിട്ടയിലും തൃശൂരിലും ഒരോ ആള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 93പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. നാല് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അസാധാരണ സാഹചര്യം കണക്കിലെടുത്ത്  മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.  ലോക്ക് ഡൗണ്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

ലോക്ക് ഡൗണ്‍ നടപ്പിലാവുമ്പോള്‍

  • സംസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ പൂര്‍ണമായും അടക്കും. പൊതുഗതാഗതം ഉണ്ടാകില്ല.
  • സ്വകാര്യ വാഹനങ്ങള്‍ക്ക് ഓടാം
  • ആരാധനാലയങ്ങളില്‍ പ്രവേശനം നിരോധിച്ചു
  • മെഡിക്കല്‍ ഷോപ്പുകള്‍ മുഴുവന്‍ സമയവും തുറന്ന് പ്രവര്‍ത്തിക്കും
  • ബാങ്കുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണി വരെയാക്കി പുനഃക്രമീകരിച്ചു. വെള്ളം, വൈദ്യുതി തുടങ്ങിയ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാവില്ല
  • അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ ഒരുക്കും
  • റെസ്റ്റോറന്‍റുകള്‍ അടക്കും. അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കടകളില്‍ എത്തുന്നവര്‍ അകലം പാലിക്കണം. രാവിലെ ഏഴ്‌ മുതല്‍ അഞ്ച് മണി വരെയാണ് കടകള്‍ തുറക്കാന്‍ അനുവാദമുള്ളത്. പെട്രോള്‍ പമ്പ്, ആശുപത്രികള്‍ എന്നിവകള്‍ തുറന്ന് പ്രവര്‍ത്തിക്കും
  • സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക കൊവിഡ്‌ ആശുപത്രികള്‍ തുറക്കും
  • വിദേശത്ത് നിന്ന് വന്നവര്‍ കൃത്യമായി വിവരം അറിയിക്കണം
  • സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ഐസൊലേഷനില്‍ കഴിയണം. ഐസൊലേഷനിലുള്ളവരെ ശക്തമായി നിരീക്ഷിക്കും. ഇവരുടെ പട്ടിക അയല്‍വാസികള്‍ക്കും നല്‍കും
  • മാധ്യമ പ്രവര്‍ത്തനം നിയന്ത്രിക്കും. മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. അവശ്യസേവനമായതിനാല്‍ വാര്‍ത്ത ശേഖരിക്കാന്‍ പ്രത്യേക സൗകര്യം നല്‍കും. രോഗബാധ പകരാതെ മുന്‍കരുതല്‍ സ്വീകരിക്കണം. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച മാധ്യമ മേധാവികളുമായി ചര്‍ച്ച നടത്തും.
  • എല്‍.പി.ജി വിതരണത്തിന് മുടക്കമുണ്ടാവില്ല
  • സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ സുരക്ഷയോടെ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും
  • ജനം കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ 144 ഏര്‍പ്പെടുത്തും. ബെവ്കോ വില്‍പനശാലകള്‍ അടക്കില്ല. എടിഎമ്മില്‍ സുരക്ഷ വര്‍ധിപ്പിച്ചു

കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം

  • കാസര്‍കോട് സ്ഥിതി അതീവ ഗുരുതരമായതിനാല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും
  • ജില്ലയില്‍ അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് വരെ

നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടും

Last Updated : Mar 24, 2020, 12:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.