തിരുവനന്തപുരം: ഗള്‍ഫ് മലയാളികള്‍ മടങ്ങിവരേണ്ടെന്നാണ് കേന്ദ്രത്തിന്‍റെയും കേരളത്തിന്‍റെയും നിലപാടെന്ന് കെ. മുരളീധരന്‍ എം.പി. യാത്രയ്ക്കു മുന്‍പ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണമെന്ന നിലപാട് അപ്രായോഗികമാണ്. മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനാകാതെ ഗള്‍ഫില്‍ ആത്മഹത്യയുടെ വക്കിലാണ്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും കേരള മുഖ്യമന്ത്രിയും പ്രവാസികളെ ദുരിതത്തിലാക്കുന്നു. കൊവിഡ് സമൂഹവ്യാപനത്തിലേക്ക് പോകുന്നുവെന്ന സംശയം ബലപ്പെടുകയാണ്. ആരോഗ്യമന്ത്രിയുടെ മൂക്കിനു കീഴിൽ രണ്ട് പേര്‍ കൊവിഡ് ബാധിച്ചു മരിച്ചിട്ടും വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്രയിലെ ധാരാവിയില്‍14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്‍റൈനിലൂടെ രോഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇവിടെ വീട്ടില്‍ നിരീക്ഷണം മതിയെന്നാണ് നിലപാട് എന്ന് കെ മുരളീധരന്‍ ആരോപിച്ചു .
കുഞ്ഞന്തന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ മനുഷ്യ സ്‌നേഹിയായെന്നറിയില്ല. പ്രതിപക്ഷം തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പുച്ഛിക്കുന്ന സമീപനം മുഖ്യമന്ത്രി തിരുത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.