ETV Bharat / state

കേരളം ചുട്ടുപൊള്ളുന്നു ജാഗ്രത വേണം; വേനല്‍ കാലത്ത് പൊതുജനങ്ങള്‍ക്കായുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം

സംസ്ഥാനത്തിന്‍റെ പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസിലേയ്‌ക്ക് ഉയരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്

kerala state disaster management authority  disaster management authority warning  summer season  summer season in kerala  temperature in kerala  latest news in trivandrum  latest news today  ചൂടു കൂടുന്നു ജാഗ്രത  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  സംസ്ഥാനത്തിന്‍റെ പരമാവധി താപ നില  കാലവസ്ഥ  കേരളത്തിലെ കാലാവസ്ഥ  weather in kerala  വേനല്‍ കാലം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കേരളം ചുട്ടുപൊള്ളുന്നു ജാഗ്രത വേണം; വേനല്‍ കാലത്ത് പൊതുജനങ്ങള്‍ക്കായുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം
author img

By

Published : Feb 24, 2023, 8:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂടിന്‍റെ കാഠിന്യം അതിവേഗം ഉയരുന്നു. സംസ്ഥാനത്തിന്‍റെ പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസിലേയ്‌ക്ക് ഉയരുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ന് സംസ്ഥാനത്ത് 35.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ കോഴിക്കോടും കൊച്ചി വിമാനത്താവളവുമാണ് താപനിലയില്‍ മുന്നില്‍.

വെള്ളാനിക്കര(35.6), പുനലൂര്‍(35.0), തിരുവനന്തപുരം(34.6), കോട്ടയം(34.5) തുടങ്ങിയ സ്ഥലങ്ങളില്‍ താപനില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയ ജാഗ്രത നിര്‍ദേശം ഇങ്ങനെ,

* പൊതു ജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് കൂടുതല്‍ സമയം സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക

* നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കരുതുക

* പരമാവധി ശുദ്ധ ജലം കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക

* നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്‌ട് ഡ്രിങ്ക്‌സ് തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക

* അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക

* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

* വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാന്‍ സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്നു താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടു തീ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണം

* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷ കാലമായതിനാല്‍ പരീക്ഷ ഹാളുകളിലും ജല ലഭ്യത ഉറപ്പാക്കണം

* വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ യാത്രയ്ക്കു കൊണ്ടു പോകുന്ന സ്‌കൂള്‍ അധികൃതര്‍ രാവിലെ 11 മുതല്‍ മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂടേല്‍ക്കുന്നില്ല എന്നുറപ്പു വരുത്തേണ്ടതാണ്.

* അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം

* പ്രായമായവര്‍ ഗര്‍ഭിണികള്‍, ഭിന്ന ശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ക്ക് സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ 11 മുതല്‍ മൂന്നുവരെ ഇവര്‍ സൂര്യപ്രകാശം അധികം ഏല്‍ക്കുന്നത് ഒഴിവാക്കുക

* യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക

* നിര്‍മാണ തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക

* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍വിടുന്നതും മറ്റ് മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഒഴിവാക്കുക.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക

* കുട്ടികളെയും വളര്‍ത്തു മൃഗങ്ങളെയും പാര്‍ക്ക് ചെയ്‌ത വാഹനങ്ങളിലിരുത്തരുത്

* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ തന്നെ വിശ്രമിക്കുകയും വൈദ്യ സഹായം തേടുകയും ചെയ്യുക

* കാലാവസ്ഥ വകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ അനുസരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.