തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് മാര്‍ച്ച് 11ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായുള്ള നിയമസഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഫെബ്രുവരി 18ന് ആരംഭിക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി നടത്താന്‍ ഇന്ന് (ബുധനാഴ്‌ച) ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
ആദ്യ ഘട്ടം ഫെബ്രുവരി 18 മുതല്‍ 24 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് 11 മുതല്‍ 23 വരെയും നടത്തും. ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ രണ്ടാമത്തെ ബജറ്റ് അവതരണമാണിതെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റായിരിക്കും ഇത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പുതുക്കിയ ബജറ്റാണ് 2021 ജൂണ്‍ 4ന് ധനമന്ത്രിയായി ചുമതലയേറ്റ ശേഷം ബാലഗോപാല്‍ ആദ്യമായി അവതരിപ്പിച്ചത്.
Also Read: കെ റയിലിന് സമാനമെങ്കില്‍ വന്ദേഭാരത് പദ്ധതി സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി
ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഡോ. ടി.എം.തോമസ് ഐസക്ക് 2021 ജനുവരി 15ന് അവസാനത്തെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് രണ്ടാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായി ചുമതലയേറ്റ ബാലഗോപാല്‍ ജൂണ്‍ നാലിന് പുതുക്കിയ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു.