ETV Bharat / state

എസ്എസ്എല്‍സിക്ക് 99.26 ശതമാനം വിജയം, 44,363 പേര്‍ക്ക് എ പ്ലസ്‌

വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും (99.76%) കുറവ് വയനാടുമാണ് (98.07%)

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.26 ശതമാനം വിജയം, 44,363 പേര്‍ക്ക് എ പ്ലസ്‌

author img

By

Published : Jun 15, 2022, 4:53 PM IST

Updated : Jun 15, 2022, 5:22 PM IST

തിരുവനന്തപുരം: 2021-2022 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.26% വിജയം. ആകെ പരീക്ഷയെഴുതിയ 4,26,496 പേരില്‍ 4,23,303 പേര്‍ വിജയിച്ചു. കഴിഞ്ഞ തവണ വിജയശതമാനം 99.47 ആയിരുന്നെങ്കില്‍ ഇത്തവണ 99.26 ശതമാനമായി കുറഞ്ഞു.

2021-2022 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കുന്നു

44,363 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ തവണ 1,25,509 വിദ്യാര്‍ഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും (99.76%) ഏറ്റവും കുറഞ്ഞ ജില്ല വയനാടുമാണ് (98.07%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയും (98.98%) ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലുമാണ്.

760 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയം: ഗള്‍ഫില്‍ പരീക്ഷ നടന്ന 9 സെന്‍ററുകളിലായി പരീക്ഷ എഴുതിയ 571 പേരില്‍ 561 പേര്‍ വിജയിച്ചു. നാല് ഗള്‍ഫ് സെന്‍ററുകളില്‍ 100 ശതമാനം വിജയമുണ്ട്. 760 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 942 എയിഡഡ് സ്‌കൂളുകള്‍ക്കും 432 അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും 100 ശതമാനം വിജയമുണ്ട്. ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 99.49 ശതമാനം വിജയമുണ്ട്. പരീക്ഷ എഴുതിയ 2927 പേരില്‍ പേരില്‍ 2912 പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടി.

എസ്.എസ്.എല്‍.സി എച്ച്.ഐ വിഭാഗത്തില്‍ 100 ശതമാനം വിജയമാണ്. ആകെ പരീക്ഷ എഴുതിയ 254 പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്‌മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ 2022 ജൂണ്‍ 16 മുതല്‍ 21 വരെ ഓണ്‍ലൈനായി നല്‍കാം. എസ്.എസ്.ല്‍.സി സേ പരീക്ഷ വിജ്ഞാപനം പ്രത്യേകമായി പ്രസിദ്ധീകരിക്കുമെന്നും ജൂലൈ മാസത്തില്‍ സേ പരീക്ഷ നടത്തും.

പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷ എഴുതാവുന്നതാണ്. ഉപരിപഠനത്തിന് അര്‍ഹനായ ഒരു വിദ്യാര്‍ഥിക്കു പോലും അതിനുള്ള അവസരം നഷ്‌ടപ്പെടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഫല പ്രഖ്യാപന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പുറമേ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ എ ജീവന്‍ബാബു, പരീക്ഷ കമ്മിഷണര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Last Updated : Jun 15, 2022, 5:22 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.