ETV Bharat / state

സ്പീക്കറുടെ മുറിക്ക് മുൻപിലെ സംഘര്‍ഷം; അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്

author img

By

Published : Mar 17, 2023, 8:26 AM IST

Updated : Mar 17, 2023, 10:40 AM IST

ബുധനാഴ്ചയാണ് വാച്ച് ആന്‍ഡ് വാര്‍ഡുമാരും പ്രതിപക്ഷ ഭരണപക്ഷ എംഎല്‍എമാരും തമ്മില്‍ സംഘര്‍ഷം നടന്നത്. ജനപ്രതിനിധികളും പൊലീസുകാരും കേസില്‍ ഉള്‍പ്പെട്ടതിനാലാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറുന്നത്

kerala-speaker
kerala-speaker

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ മുറിക്ക് മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ കേസിന്‍റെ അന്വേഷണ ചുമതല പ്രത്യേക അന്വേഷണ സംഘത്തിന്. വാച്ച് ആന്‍ഡ് വാര്‍ഡുമാരും പ്രതിപക്ഷ ഭരണപക്ഷ എംഎല്‍എമാരും തമ്മില്‍ ബുധനാഴ്ചയാണ് (15.03.2023) സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലാണ് ചികിത്സയ്ക്ക് വിധേയമാക്കിയത്. പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടമാരുടെ മൊഴിയാകും പ്രത്യേക അന്വേഷണ സംഘം ആദ്യം രേഖപ്പെടുത്തുക. ജനപ്രതിനിധികളും പൊലീസുകാരും കേസില്‍ ഉള്‍പ്പെട്ടതിനാലാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറുന്നത്. എന്നാല്‍ കേസില്‍ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പൊലീസിന് നിയമസഭയ്ക്കുള്ളില്‍ പ്രവേശിക്കേണ്ടതിനാല്‍ നിയമസഭ സെക്രട്ടേറിയറ്റിന്‍റെ അനുമതി അനിവാര്യമാണ്.

സഭ ടിവി ദൃശ്യം പരിശോധിക്കും: സംഭവത്തില്‍ ഇതു വരെ ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ വനിത വാര്‍ഡന്‍ ഷീന എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തില്‍ സംഘര്‍ഷമുണ്ടായ സ്പീക്കറുടെ മുറിയക്ക് മുന്‍പിലെത്തി മഹസര്‍ തയ്യാറാക്കുകയും സഭ ടി വി, സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. അന്വേഷണത്തിന്‍റെ ഈ ഘട്ടം എത്തിയപ്പോഴാണ് ചുമതല പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത്. സംഭവത്തില്‍ ഭരണകക്ഷി എം എല്‍ എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളും പ്രതിപക്ഷ എംഎല്‍എ മാര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകളുമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

ചാലക്കുടി എം എല്‍ എ സനീഷ് കുമാറും വാച്ച് ആന്‍ഡ് വാര്‍ഡ് ഷീനയും ഡെപ്യൂട്ടി ചീഫ് വാര്‍ഡനുമാണ് സംഘര്‍ഷത്തില്‍ പൊലീസില്‍ പരാതി നല്കിയത്. പ്രതിപക്ഷ എം എല്‍ എ മാരായ അന്‍വര്‍ സാദത്ത്, ഐ സി ബാലകൃഷ്ണന്‍, റോജി എം ജോണ്‍, അനൂപ് ജേക്കബ്, പി കെ ബഷീര്‍, കെ കെ രമ, ഉമ തോമസ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. സംഭവത്തില്‍ പ്രതിപക്ഷ എം എല്‍ എ കെ കെ രമ ഡിജിപിക്കും പരാതിയ നല്കിയിരുന്നു. എന്നാല്‍ ഇതു വരെ പരാതിയില്‍ മൊഴി രേഖപ്പെടുത്തിയിരുന്നില്ല.

സഭ ഇന്നും സ്തംഭിക്കും: തുടര്‍ച്ചയായി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ ആവശ്യം തള്ളുന്ന സാഹചര്യത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും. പ്രതിപക്ഷ എം എല്‍ എ മാര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തതിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചരുന്നു. ഇതിന് പുറമേ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവും തമ്മില്‍ സഭയ്ക്കകത്തും പുറത്തും ഉണ്ടാകുന്ന വാഗ്വാധവും ഇന്നും തുടരാനാണ് സാധ്യത.

പാര്‍ലമെന്റില്‍ ബിജെപി സന്‍സദ് ടിവിയെ ഉപയോഗിക്കുന്നത് പോലെ സഭാ ടിവി ജനാധിപത്യ വിരുദ്ധമായാണ് സംപ്രേഷണം ചെയ്യുന്നതെന്നും, പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങളും സമരങ്ങളും സംപ്രേഷണം ചെയ്യുന്നില്ലെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം സഭാ ടിവിയുടെ ഉന്നതാധികാര കമ്മിറ്റിയില്‍ നിന്നും പ്രതിപക്ഷ അംഗങ്ങളായ എം വിന്‍സന്റ്, മോന്‍സ് ജോസഫ്, റോജി എം ജോണ്‍ എന്നിവര്‍ സ്പീക്കര്‍ക്ക് രാജി കത്ത് നല്കിയിരുന്നു.

Last Updated : Mar 17, 2023, 10:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.