ETV Bharat / state

Kerala Smart City Bus Damage സ്‌മാർട്ട്‌ സിറ്റി ബസുകൾ കേടാകുന്നത് തുടര്‍ക്കഥ; സർവീസ് ആരംഭിച്ച് 10ാം ദിവസം വർക്ക്‌ഷോപ്പിൽ എത്തിയത് 12 ബസുകൾ

Kerala smart city bus service crisis സ്‌മാർട്ട്‌ സിറ്റി ബസുകളുടെ സർവീസ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഏഴെണ്ണമാണ് കേടായത്

19423506_thumbnail_16x9_Kerala_smart_city_bus
Etv BharatKerala smart city bus damage
author img

By ETV Bharat Kerala Team

Published : Sep 3, 2023, 10:01 PM IST

തിരുവനന്തപുരം: സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ (Kerala smart city project) ഭാഗമായി വാങ്ങിയ ബസുകൾ കേടാകുന്നത് തുടര്‍ക്കഥയാവുകയാണ്. സർവീസ് ആരംഭിച്ച് പത്താം ദിവസം വർക്ക്‌ ഷോപ്പിലേക്ക് എത്തിയത് 12 ബസുകൾ. സർവീസ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഏഴ് ബസുകൾ കേടായിരുന്നു.

കേടായ ബസുകൾ നന്നാക്കാൻ കമ്പനി ജീവനക്കാർ എത്തിയതോടെ കേടായ കൂടുതൽ ബസുകൾ ഡിപ്പോകളിലെ വർക്ക്‌ ഷോപ്പുകളിൽ എത്തുകയാണ്. ഓഗസ്റ്റ് 23നായിരുന്നു സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ (Thiruvananthapuram town) പുതുതായി സർവീസ് നടത്താൻ 60 ഹൈബ്രിഡ് ഇലക്ട്രിക് ബസുകൾ (Hybrid electric buses) മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ്‌ ചെയ്‌തത്. ഫ്ലാഗ് ഓഫിന് ശേഷം കിള്ളിപ്പാലം മുതൽ സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരായ ആന്‍റണി രാജു, എംബി രാജേഷ്, വി ശിവൻകുട്ടി, ജിആർ അനിൽ തുടങ്ങിയവർ പുതിയ ബസുകളിൽ സഞ്ചരിക്കുകയും ചെയ്‌തിരുന്നു.

കിഫ്‌ബിയിൽ ഉൾപ്പെടുത്തി 100 കോടി രൂപ ചെലവാക്കിയാണ് പദ്ധതിയുടെ ആദ്യഘട്ടമായി 60 ബസുകൾ നിരത്തിലിറക്കിയത്. 104 കോടി രൂപയുടെ പദ്ധതിയിൽ 113 ബസുകളാണ് നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്നത്. ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതത്തിന് ഹരിത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായി പൊതുഗതാഗതത്തിന് ഐഷർ (Eicher Vehicle) വാഹനങ്ങൾ വാങ്ങുന്നത് കേരളമാണ്. വാഹനത്തിന്‍റെ ഡോർ, ബ്രേക്കിങ് സിസ്റ്റം, ചാർജിങ് സംവിധാനം എന്നിവയാണ് ഇപ്പോൾ ബസുകളിൽ കേടാകുന്നത്.

ഡോര്‍ കേടായിട്ടും സര്‍വീസ് നടത്തുന്ന ബസുകള്‍: ഓരോ പ്രവർത്തനവും മറ്റ് കരാർ കമ്പനികളുടെ സാങ്കേതിക സംവിധാനമായതിനാല്‍ കേടായ പ്രവർത്തനം ശരിയാക്കാൻ അതാത് സ്ഥാപനങ്ങളുടെ പ്രതിനിധികൾ എത്തേണ്ടതുണ്ട്. ഡോർ പൂർണമായി അടഞ്ഞാൽ മാത്രം ബസുകൾ ഓടിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ബസുകളുടെ പ്രവർത്തനം. അതിനാൽ ഡോറിന്‍റെ പ്രവർത്തനം നിലച്ചാൽ ബസുകൾ വഴിയിലാകുന്ന സാഹചര്യമാണ്. രണ്ട് ഡോറുകളിൽ ഒരു ഡോർ കേടായിട്ടും കേടുവന്ന വാതില്‍ അടച്ചുവച്ച് നഗരത്തിൽ സർവീസ് നടത്തുന്ന ബസുകളുമുണ്ട്.

തുറന്നതിന് ശേഷം അടയ്ക്കാൻ കഴിയാതെ വന്നാൽ ബസിന്‍റെ ബ്രേക്കിങ് സംവിധാനം ജാമാകുന്ന സാഹചര്യമാണുള്ളത്. ഇതോടെ ഒരു ഡോർ കേടായാൽ തന്നെ ബസുകൾ പെരുവഴിയിലാകും. ബസിന്‍റെ ചാർജിങ് സംവിധാനം ഫലപ്രദമല്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഒറ്റ ചാർജിൽ 220 കിലോമീറ്റർ ഓടുമെന്ന് കമ്പനി അവകാശപ്പെട്ട ബസുകൾ 100 - 110 കിലോമീറ്റർ ഓടുമ്പോൾ തന്നെ പ്രതിസന്ധിയിലാക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ബസുകൾ കേടായതിനാല്‍ ചില റൂട്ടുകളിൽ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. 60 ബസുകൾക്കും പുതിയ റൂട്ടും ഒരു റൂട്ടിൽ രണ്ട് ബസുമായിരുന്നു അനുവദിച്ചിരുന്നത്. നിലവിൽ പാപ്പനംകോട്, പേരൂർക്കട, വികാസ് ഭവൻ, കിഴക്കേക്കോട്ട ബസ് ഡിപ്പോകളിലെ ഹൈബ്രിഡ് ഇലക്ട്രിക് ബസുകളാണ് കേടായി വർക്ക്‌ഷോപ്പുകളിൽ എത്തിയത്. കൂടുതൽ കേടായ ബസുകളുള്ളത് പാപ്പനംകോട് ഡിപ്പോയിലാണ്. പാപ്പനംകോട് മാത്രം ഏഴ് ഹൈബ്രിഡ് ഇലക്ട്രിക് ബസുകളാണ് സർവീസ് നടത്തി പത്ത് ദിവസത്തിനുള്ളിൽ വർക്ക്‌ ഷോപ്പിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.