ETV Bharat / state

സ്‌കൂള്‍ കലോത്സവം; ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ആതിഥേയര്‍; തൊട്ടുപിന്നാലെ കണ്ണൂരും പാലക്കാടും

സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കവെ ഒന്നാം സ്ഥാനത്ത് കോഴിക്കോടിന്‍റെ കുതിപ്പ് തുടരുകയാണ്

kerala school kalolsavam latest point status  kerala school kalolsavam 2023  kerala school kalolsavam news  സംസ്ഥാന സ്‌കൂള്‍ കലോത്സവം  കോഴിക്കോട്  ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ആതിഥേയര്‍
ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ആതിഥേയര്‍
author img

By

Published : Jan 6, 2023, 4:31 PM IST

Updated : Jan 6, 2023, 8:05 PM IST

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം വാശിയോടെ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ആതിഥേയരായ കോഴിക്കോട് തന്നെ ഒന്നാം സ്ഥാനത്ത്. 834 പോയിന്‍റാണ് ജില്ല നേടിയത്. തൊട്ടുപിന്നില്‍ തന്നെ 828 പോയിന്‍റുമായി കണ്ണൂര്‍ രണ്ടാമതും 819 പോയിന്‍റുമായി പാലക്കാട് മൂന്നാമതുമുണ്ട്.

എണ്ണംജില്ലപോയിന്‍റ്
1കോഴിക്കോട്834
2കണ്ണൂര്‍828
3പാലക്കാട്819
4തൃശൂര്‍814
5മലപ്പുറം783

തൃശൂര്‍ - 814, എറണാകുളം - 783 എന്നിങ്ങനെയാണ് നാലാമതും അഞ്ചാമതുമുള്ള ജില്ലകളുടെ പോയിന്‍റുകള്‍. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ഇതുവരെ ആകെയുള്ള 96 പരിപാടികളില്‍ 86 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗം - 105 ല്‍ 94, ഹൈസ്‌കൂള്‍ അറബിക്ക് - 19ല്‍ 19, ഹൈസ്‌കൂള്‍ സംസ്‌കൃതം -19ല്‍ 18 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

വിഭാഗംആകെ പരിപാടികള്‍നടന്ന പരിപാടികള്‍
എച്ച്എസ് ജനറല്‍9686
എച്ച്എസ്എസ് ജനറല്‍10594
എച്ച്എസ് അറബിക്1919
എച്ച്എസ് സംസ്‌കൃതം1918

ALSO READ| സംസ്ഥാന സ്‌കൂൾ കലോത്സവം: കോടതി ഉത്തരവിലൂടെ പങ്കെടുക്കാനെത്തിയവരുടെ ഫലം തടഞ്ഞു

ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടിയ വിദ്യാലയങ്ങളുടെ പട്ടികയില്‍, 129 പോയിന്‍റുമായി പാലക്കാട് ജില്ലയിലെ ബിഎസ്‌എസ് ഗുരുകുലം എച്ച്എസ്‌എസാണ് ഒന്നാം സ്ഥാനത്തുള്ളത്. 122 പോയിന്‍റുമായി തിരുവനന്തപുരം കാര്‍മല്‍ ഇഎം ഗേള്‍സ് എച്ച്‌എസ്‌എസ്‌ വഴുതക്കാട് രണ്ടാമതും 103 പോയിന്‍റുമായി കണ്ണൂര്‍ സെന്‍റ് തെരേസ എസ്‌ഐഎച്ച്‌എസ്‌എസ്‌ മൂന്നാമതുമാണ്.

എണ്ണംകൂടുതല്‍ പോയിന്‍റുള്ള സ്‌കൂളുകള്‍പോയിന്‍റ്
1ബിഎസ്‌എസ്‌ ഗുരുകുലം എച്ച്‌എസ്‌എസ്‌, പാലക്കാട്129
2കാര്‍മല്‍ ഇഎം ഗേള്‍സ് എച്ച്‌എസ്‌എസ്‌ തിരുവനന്തപുരം122
3സെന്‍റ് തെരേസാസ് എഐഎച്ച്എസ്‌എസ്‌ കണ്ണൂര്‍ 103

Last Updated : Jan 6, 2023, 8:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.