ETV Bharat / state

രോഗതീവ്രത അനുസരിച്ച് ഡിസ്‌ചാര്‍ജ്; കൊവിഡ് രോഗികളുടെ ഡിസ്‌ചാര്‍ജ് പോളിസി പുതുക്കി കേരളം

author img

By

Published : Jan 20, 2022, 6:04 PM IST

നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ കൊവിഡ് രോഗതീവ്രത അനുസരിച്ചാണ് ഡിസ്‌ചാര്‍ജ് പോളിസി പുതുക്കിയത്.

kerala revised the discharge policy of Covid patients  രോഗതീവ്രത അനുസരിച്ച് ഡിസ്ചാര്‍ജ്  കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പോളിസി പുതുക്കി കേരളം  കൊവിഡ് ആന്‍റിജൻ പരിശോധന  കൊവിഡ് ഡിസ്ചാര്‍ജ് പോളിസി  Covid Discharge Policy
രോഗതീവ്രത അനുസരിച്ച് ഡിസ്ചാര്‍ജ്; കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പോളിസി പുതുക്കി സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ആശുപത്രികളിലെ ഡിസ്‌ചാര്‍ജ് പോളിസി പുതുക്കി. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ കൊവിഡ് രോഗതീവ്രത അനുസരിച്ചാണ് ഡിസ്‌ചാര്‍ജ് പോളിസി പുതുക്കിയത്.

നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ഡിസ്‌ചാര്‍ജ് ചെയ്യുന്നതിന് റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്ന നിര്‍ദേശം പിന്‍വലിച്ചു. രോഗലക്ഷണങ്ങളുള്ള രോഗികള്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് മുതലോ, ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ കൊവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം. അതോടൊപ്പം മൂന്ന് ദിവസം തുടര്‍ച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താല്‍ നിരീക്ഷണം അവസാനിപ്പിക്കാമെന്നാണ് പുതുക്കിയ നിര്‍ദേശം.

അപായ സൂചന ശ്രദ്ധിക്കണം

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് അപായസൂചനകള്‍ ഉണ്ടോ എന്ന് നിരീക്ഷിക്കണം. ദിവസവും ആറ് മിനിറ്റ് നടത്ത പരിശോധന നടത്തണം. അപായ സൂചനകള്‍ കാണുകയോ അല്ലെങ്കില്‍ വിശ്രമിക്കുമ്പോള്‍ ഓക്സിജന്‍റെ അളവ് 94 ശതമാനത്തില്‍ കുറവോ അല്ലെങ്കില്‍ ആറ് മിനിറ്റ് നടന്നതിന് ശേഷം ഓക്സിജന്‍റെ അളവ് ബേസ് ലൈനില്‍ നിന്ന് മൂന്ന് ശതമാനത്തില്‍ കുറവോ ആണെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ ദിശ 104, 1056ലോ, ഡിസ്‌ചാര്‍ജ് ചെയ്ത ആശുപത്രിയിലോ അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മിതമായ രോഗമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്‌ചാര്‍ജ് ചെയ്യാവുന്നതാണ്. ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിതക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ അവസ്ഥയില്‍ വീട്ടില്‍ റൂം ഐസൊലേഷനായോ, സി.എഫ്.എല്‍.ടി.സിയിലേക്കോ, സി.എസ്.എല്‍.ടി.സിയിലേക്കോ ഡിസ്‌ചാര്‍ജ് ചെയ്യാവുന്നതാണ്.

ALSO READ:സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം: സ്ഥിതി ഗുരുതരം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

ഗുരുതര രോഗം, എച്ച്.ഐ.വി പോസിറ്റീവ്, അവയവം സ്വീകരിച്ചവര്‍, കാന്‍സര്‍ രോഗികള്‍, ഇമ്മ്യൂണോ സപ്രസന്‍റ്സ് ഉപയോഗിക്കുന്നവര്‍, ഗുരുതര വൃക്ക, കരള്‍ രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ രോഗലക്ഷണങ്ങള്‍ തുടങ്ങിയതിനു ശേഷം പതിനാലാം ദിവസം റാപ്പിഡ് ആന്‍റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാല്‍ ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം എന്നിങ്ങനെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്‌ചാര്‍ജ് ചെയ്യുന്നതാണ്.

ആരോഗ്യ സ്ഥിതി മോശമാണെങ്കില്‍ ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങള്‍ അനുസരിച്ച് കൊവിഡ് ഐസിയുവിലോ നോണ്‍കൊവിഡ് ഐസിയുവിലോ പ്രവേശിപ്പിക്കുക. റാപ്പിഡ് ആന്‍റിജന്‍ പരിശോധനാഫലം പോസിറ്റീവ് ആണെങ്കില്‍ നെഗറ്റീവ് ആകുന്നതു വരെ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തുകയും നെഗറ്റീവ് ആകുമ്പോള്‍ ഡിസ്ചാര്‍ജ് ആക്കുകയും ചെയ്യും.

നേരിയ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന പക്ഷം 48 മണിക്കൂറുകള്‍ക്കുള്ളില്‍ പനി ഇല്ലാതിരിക്കുകയും, ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുകയാണെങ്കില്‍ അപായ സൂചനകള്‍ നിരീക്ഷിക്കുന്നതിനുള്ള നിര്‍ദേശത്തോടു കൂടി വീട്ടില്‍ നിരീക്ഷണം നടത്തുന്നതിനായി ഡിസ്‌ചാര്‍ജ് ചെയ്യാവുന്നതാണ്. ഗുരുതര രോഗികള്‍ക്ക് 14 ദിവസത്തിനു മുന്‍പായി ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍ രോഗിയെ സി.എസ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ച്, പതിനാലാം ദിവസം അവിടെ നിന്ന് ആന്‍റിജന്‍ പരിശോധന നടത്താവുന്നതാണ്.

എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ ഡിസ്‌ചാര്‍ജ് ചെയ്തതിനു ശേഷം അടുത്ത ഏഴ് ദിവസത്തേക്കു കൂടി എൻ-95 മാസ്‌ക് ധരിക്കുകയും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്. 20 ദിവസങ്ങള്‍ക്കു ശേഷവും ആന്‍റിജന്‍ പരിശോധന പോസിറ്റീവ് ആയി തുടരുന്ന രോഗികളുടെ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി നല്‍കേണമെന്നും നിര്‍ദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.