ETV Bharat / state

Kerala rain | സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നേരിയ മഴയ്‌ക്ക് സാധ്യത - ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴ

തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്

Kerala rains update  Kerala rain update  Kerala rains  Kerala weather update  rain update  നേരിയ മഴയ്‌ക്ക് സാധ്യത  ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴ  കേന്ദ്ര കാലാവസ്ഥ വകുപ്പ്
Kerala rain update
author img

By

Published : Aug 4, 2023, 10:53 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ശ്രീലങ്കന്‍ തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വര്‍ഷത്തെ കാലവര്‍ഷം പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയില്‍ 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 1301.7 മില്ലീമീറ്ററാണ് ജൂണ്‍ 1 മുതല്‍ ജൂലൈ 31വരെ കേരളത്തില്‍ സാധാരണ ലഭിക്കേണ്ട മഴ. എന്നാല്‍ ഇതുവരെ ലഭിച്ചത് 852 മില്ലീമീറ്റര്‍ മഴ മാത്രം. ഈ അവസ്ഥ തുടരുകയാണെങ്കില്‍ കേരളത്തെ കാത്തിരിക്കാന്‍ പോകുന്നത് വലിയ ജലക്ഷാമം ആയിരിക്കും.

മഴക്കെടുതിയില്‍ മറ്റ് സംസ്ഥാനങ്ങള്‍ : അതേസമയം ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മഴ ശക്തമായി തന്നെ തുടരുകയാണ്. കേദാര്‍നാഥില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി. കേദാര്‍നാഥ് ധാമിന്‍റെ പ്രധാന ഇടത്താവളമായ ഗൗരികുണ്ടിലാണ് മണ്ണിടിഞ്ഞ് രണ്ട് കടകള്‍ക്ക് മുകളില്‍ പതിച്ചത്. 13 പേര്‍ അവശിഷ്‌ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Also Read : Kedarnath landslide | കേദാര്‍നാഥില്‍ മണ്ണിടിച്ചില്‍ ; കടകള്‍ തകര്‍ന്ന് 13പേര്‍ അവശിഷ്‌ടങ്ങള്‍ക്കടിയില്‍, രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസം

ഇന്നലെ രാത്രിയിലാണ് സംഭവം. മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ കടകള്‍ക്കുള്ളില്‍ ആളുകള്‍ ഉറങ്ങുകയായിരുന്നു എന്നാണ് വിവരം. പ്രദാശവാസികളും നേപ്പാള്‍ സ്വദേശികളുമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. എസ്‌ഡിആര്‍എഫ് സംഭവസ്ഥലത്ത് എത്തിയെങ്കിലും മഴ ശക്തമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചില്ല.

മന്ദാകിനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മണ്ണിടിച്ചിലില്‍ പെട്ടവര്‍ നദിയിലെ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടാകാം എന്ന സംശയവും നിലനില്‍ക്കുന്നു. അതേസമയം പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കേദാര്‍നാഥ് യാത്ര താത്‌കാലികമായി നിര്‍ത്തിവച്ചു.

ഒഡിഷയില്‍ കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ബൗധ് മേഖലയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഫിഷറീസ് വകുപ്പിന്‍റെ കുളങ്ങള്‍ നിറഞ്ഞൊഴുകി മീനുകള്‍ ദേശീയ പാതയിലെത്തിയിരുന്നു. മഴ വകവയ്‌ക്കാതെ പരിസരവാസികള്‍ മീന്‍പിടിക്കാനിറങ്ങിയതും വാര്‍ത്തയായി.

Also Read : 'മഴ കനത്തു, മീനുകൾ റോഡില്‍, വലയിട്ട് ജനം'; ഒഡിഷയില്‍ നിന്നുള്ള മഴക്കാഴ്‌ച

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.