തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ റെക്കോഡ് മഴ. സര്‍വകാല റെക്കോഡ് മറികടന്നാണ് തുലാവര്‍ഷം സംസ്ഥാനത്ത് കനത്ത് പെയ്യുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ സംസ്ഥാനത്ത് ലഭിച്ചത് 833.8 മില്ലി മീറ്റര്‍ മഴയാണ്. 2010 ല്‍ ലഭിച്ച 822.9 എം.എം മഴയാണ് ഇതുവരെയുള്ള സര്‍വകാല റെക്കോഡ്.
92 ദിവസം നീണ്ടുനില്‍ക്കുന്ന തുലാവര്‍ഷത്തില്‍ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സര്‍വകാല റെക്കോഡ് മറികടന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ 121 വര്‍ഷത്തെ കണക്കുപ്രകാരം തുലാവര്‍ഷ മഴ 800 മില്ലി മീറ്റര്‍ കൂടുതല്‍ ലഭിച്ചത് ഇതിനു മുന്‍പ് രണ്ടുതവണ മാത്രമാണ്.
1977, 2010 വർഷങ്ങളിലായിരുന്നു 800 മില്ലി മീറ്ററിന് മുകളില്‍ മഴ ലഭിച്ചത്. 2021 ജനുവരി, ഒക്ടോബര്‍ മാസങ്ങളിലും സര്‍വകാല റെക്കോര്‍ഡ് മറികടന്നിരുന്നു.
ALSO READ: Rape: 16കാരിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചത് 400 പേര്‍; ഇര ഗര്‍ഭിണിയായി
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി നവംബര്‍ 18 ന് തമിഴ്‌നാട്, ആന്ധ്ര തീരത്ത് പ്രവേശിക്കും. നവംബര്‍ 17ന് അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്.