ETV Bharat / state

Kerala Rain Updates : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും, രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് - ശക്തമായ മഴയ്ക്ക് സാധ്യത

weather updates Kerala ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

Kerala Rain Updates  Kerala rains  Kerala Rain  weather updates Kerala  സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും  യെല്ലോ അലര്‍ട്ട്  yellow alert districts  ശക്തമായ മഴയ്ക്ക് സാധ്യത  മഴ മുന്നറിയിപ്പ്
Kerala Rain Updates
author img

By ETV Bharat Kerala Team

Published : Sep 4, 2023, 8:56 AM IST

Updated : Sep 4, 2023, 1:16 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത (Kerala Rain Updates). മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് (സെപ്‌റ്റംബര്‍ 4) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (സെപ്‌റ്റംബര്‍ 5) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 6ന് എറണാകുളം, ഇടുക്കി ജില്ലകളിലും 7ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് (yellow alert districts).

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് രാത്രി 11.30 വരെ 0.5 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

വരും ദിവസങ്ങളിൽ കാലവർഷം സജീവമായി തുടരും. തെക്കൻ - മധ്യ ജില്ലകളിൽ ഇന്നും കൂടുതൽ മഴ ലഭിക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദമായി മാറും. ഇതും മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

പത്തനംതിട്ടയില്‍ കനത്ത മഴ, ജില്ലയില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് : പത്തനംതിട്ടയിലെ കിഴക്കന്‍ വനമേഖലയില്‍ കനത്ത മഴ പെയ്‌തതിനെ തുടര്‍ന്ന് ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. അണക്കെട്ടുകളില്‍ ജലത്തിന്‍റെ അളവ് വര്‍ധിച്ചതോടെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടായി. മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകളാണ് ഉയര്‍ത്തിയത്. കക്കാട്ടാര്‍ അടക്കമുള്ള ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

സെപ്‌റ്റംബര്‍ ഒന്നോടെയാണ് ജില്ലയില്‍ മഴ രൂക്ഷമായത്. ഇന്നലെ (സെപ്‌റ്റംബര്‍ 3) രാവിലെ മഴയ്‌ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. മഴ കനത്തതോടെ ധാരാളം സഞ്ചാരികള്‍ എത്തുന്ന ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ മണ്ണിടിച്ചില്‍ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ജില്ല ഭരണകൂടം ആവശ്യപ്പെട്ടു.

മഴ കനത്ത സാഹചര്യത്തില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കോന്നി താലൂക്കിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. അതേസമയം നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. പ്രധാന അണക്കെട്ടുകളുടെ പരിസര പ്രദേശങ്ങളില്‍ അതി ശക്തമായ മഴയാണ് ലഭിക്കുന്നത്. പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം ഉണ്ട്.

Also Read : Heavy Rain In Pathanamthitta : പത്തനംതിട്ടയില്‍ കനത്ത മഴ, ഉരുള്‍പൊട്ടിയതായി സംശയം, കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Last Updated : Sep 4, 2023, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.