ETV Bharat / state

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ തിങ്കളാഴ്ച (08.08.2022) വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്

Kerala Rain  Kerala Rain Updates  Kerala Rain Updates Today  kerala rain alert  Kerala Rain alert Updates Today  kerala latest news  kerala red alert districts  Kerala Weather News Live Updates  Kerala Rains Today News Live Updates  ഓറഞ്ച് അലര്‍ട്ട്  ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകള്‍  റെഡ് അലര്‍ട്ടുള്ള ജില്ലകള്‍  കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്  വടക്കൻ കേരളത്തിൽ ഇന്ന്  ജില്ലാ വാര്‍ത്തകള്‍  ജില്ലാ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  മഴ വാര്‍ത്തകള്‍
ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി; നാല് ദിവസം കൂടി മഴ തുടരും
author img

By

Published : Aug 4, 2022, 9:40 AM IST

Updated : Aug 4, 2022, 11:32 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച (08.08.2022) വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ തുടരാന്‍ കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുമൂലം കേരളത്തിൽ നാല് ദിവസം കൂടി വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.

തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഇതിന്‍റെ ഫലമായി അറബിക്കടലില്‍ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് മഴ തുടരാന്‍ കാരണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് (04.08.2022) 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കാസര്‍കോട് വരെയാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, നാളെ (05.08.2022) തിരുവനന്തപുരം, കൊല്ലം എന്നിവ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.

നാളെ വരെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു കാലാവസ്ഥ വകുപ്പ് മുമ്പ് അറിയിച്ചിരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴയുണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, അതിനിടയിലാണ് ചക്രവാതച്ചുഴി രൂപപ്പെട്ട വിവരം സംബന്ധിച്ച് അറിയിപ്പ് വന്നിരിക്കുന്നത്.

Last Updated : Aug 4, 2022, 11:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.