ETV Bharat / state

Kerala Rain Updates | സംസ്ഥാനത്ത് കനത്ത മഴ തുടരും ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

author img

By

Published : Jul 26, 2023, 9:22 AM IST

അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

Kerala rain  Kerala rain updates  Kerala rain latest updates  കേരളത്തിൽ കനത്ത മഴ  kerala weather today  Kerala rain updates today  കനത്ത മഴ  യെല്ലോ അലര്‍ട്ട്  Yellow alert in eight districts
Kerala rain updates

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത 3 മണിക്കൂറിൽ മഴയ്‌ക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. രാത്രി മലയോര മേഖലകളില്‍ ഇടവിട്ട് വ്യാപകമായി മഴ ലഭിച്ചിക്കുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരും തീരദേശത്തും പുഴയരികിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചിട്ടുണ്ട്. വരും മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതുകൂടാതെ വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കച്ചിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുമുണ്ട്. ഇവയുടെയെല്ലാം സ്വാധീനത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരാം. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ശക്തമായ മഴയുണ്ടാവുക.

വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ 2.8 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും, കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. കൂടാതെ മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായ അകലത്തില്‍ കെട്ടിയിട്ട് സൂക്ഷിക്കാനും മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

നാശനഷ്‌ടങ്ങള്‍ ഏറെ : കാലവർഷം ശക്തി പ്രാപിച്ചതോടെ വയനാട്ടിൽ വലിയ തോതിൽ കൃഷി നാശമുണ്ടായിട്ടുണ്ട്. പേരിയയിൽ പുഴ കരകവിഞ്ഞൊഴുകിയത് മൂലമുണ്ടായ വെള്ളക്കെട്ട് കാരണം ഹെക്‌ടർ കണക്കിന് നെല്ല്, വാഴ ഉൾപ്പടെയുള്ള കൃഷികളാണ് വെള്ളത്തിനടിയിലായത്. കബനി നദിയുടെ പ്രധാന കൈവരികളായ വടക്കേ വയനാട്ടിലെ പേരിയ, തലപ്പുഴ, വാളാട്, നിരവിൽപ്പുഴ എന്നിവയാണ് നിറഞ്ഞൊഴുകുന്നത്.

കഴിഞ്ഞദിവസത്തെ കനത്ത മഴയില്‍ കാസര്‍കോട് ജില്ലയിലെ തൃക്കണ്ണാട് കടപ്പുറത്ത് കെട്ടിടം തകര്‍ന്ന് വീണിരുന്നു. കാലവർഷം ശക്തിപ്രാപിച്ചതോടെ വിവിധയിടങ്ങളിൽ വീടുകള്‍ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. പലയിടത്തും മരങ്ങൾ വീണ് ഗതാഗത തടസവും വൈദ്യുതി മുടക്കവുമുണ്ടായി. അതേസമയം കടല്‍ക്ഷോഭം രൂക്ഷമായ മേഖലകളില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുകയാണ്. പാണത്തൂര്‍ - സുള്ള്യ സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് റോഡില്‍ വിള്ളലുണ്ടായതോടെ, ഈ വഴിയുള്ള രാത്രി യാത്രയ്‌ക്ക് കലക്‌ടര്‍ നിരോധനമേർപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.