ETV Bharat / state

Kerala Rain Updates Today : സംസ്ഥാനത്ത് മഴ തുടരുന്നു ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Rain Updates Kerala Today

Kerala Weather Updates Today : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala Weather Updates Today : Heavy Rain Continues, Yellow Alert in 9 Districts,Kerala Rain Updates Today : സംസ്ഥാനത്ത് മഴ തുടരുന്നു ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala Weather Updates Today : Heavy Rain Continues, Yellow Alert in 9 Districts
author img

By ETV Bharat Kerala Team

Published : Oct 15, 2023, 9:48 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് 9 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത് (Kerala Rain Updates Today).

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും 19ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് (Kerala Yellow Alert Districts).

Heavy Rain In Pathanamthitta: ജില്ലയിൽ കനത്ത മഴ, മലയോര മേഖലകളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറി

അതേസമയം ഇന്നലെ വൈകുന്നേരം മുതൽ തുടരുന്ന കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളക്കെട്ടിലായി. മണക്കാട്, ഉള്ളൂർ, വെള്ളായണി ഭാഗങ്ങളിൽ പല ഇടങ്ങളിലും വീടുകളിൽ വെള്ളം കയറി. തിരുമല ആരയല്ലൂർ ഭാഗത്ത് റോഡ് മുട്ടോളം വെള്ളത്തിലായി. കുമാരപുരം കലാകൗമുദി റോഡിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി (Kerala Weather Updates Today).

ഇന്നലെ വൈകിട്ട് മുതൽ ആരംഭിച്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇപ്പോഴും തുടരുകയാണ്. പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ 10 cm ഉയർത്തി. രാവിലെ 08:30 ന് അത് 70cm കൂടി വർധിപ്പിച്ച് 80 cm ആക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്ടർ അറിയിച്ചു.

ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്. ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദസഞ്ചാരം പൂർണമായി ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട് (Heavy Rain Continues Across Kerala).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.