ETV Bharat / state

Kerala PSC Admission Tickets : പിഎസ്‌സി പരീക്ഷ അഡ്‌മിഷന്‍ ടിക്കറ്റ് : ഇന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം - Kerala Public Service Commission website

Kerala PSC examinations Admission Tickets Available സെപ്റ്റംബര്‍ മാസത്തില്‍ 99 തസ്‌തികകളിലേക്ക് നടത്തുന്ന പിഎസ്‌സി പരീക്ഷകള്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകളാണ് ഇന്ന് മുതല്‍ ലഭ്യമാവുക

Kerala PSC Admission tickets  പിഎസ്‌സി  പിഎസ്‌സി പരീക്ഷ  പിഎസ്‌സി പരീക്ഷയ്‌ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍
Kerala PSC Admission Tickets
author img

By ETV Bharat Kerala Team

Published : Aug 22, 2023, 7:09 PM IST

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (Kerala PSC) അടുത്ത മാസം നടത്തുന്ന പരീക്ഷകള്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍ (Admission Tickets) ഇന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. സെപ്റ്റംബര്‍ മാസത്തില്‍ 99 തസ്‌തികകളിലേക്കാണ് കേരള പിഎസ്‌സി പരീക്ഷകള്‍ നടത്തുന്നത്. കാറ്റഗറി നമ്പര്‍ (PSC Category number) 550/ 2021, (Assistant Town Planner) അസിസ്റ്റന്‍റ് ടൗണ്‍ പ്ലാനര്‍ തസ്‌തികയിലേക്കുള്ള പരീക്ഷ സെപ്റ്റംബര്‍ ഏഴിന് രാവിലെ 7.15 മുതല്‍ 9.15 വരെ നടക്കും. ഈ പരീക്ഷയ്ക്കു‌ള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍ (Admission Tickets) വ്യാഴാഴ്‌ച മുതല്‍ (24/4/ 2023) ഡൗണ്‍ലോഡ് ചെയ്യാം.

സംസ്ഥാനവ്യാപകമായി 17,961 ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ യോഗ്യരായിട്ടുള്ളത്. കാറ്റഗറി നമ്പര്‍ 732/ 2021 അറബിക് ജൂനിയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ തസ്‌തികയിലേക്ക് അപേക്ഷിച്ച 934 പേര്‍ക്ക് ഇന്ന് മുതല്‍ (22/8/2023) അഡ്‌മിഷന്‍ ടിക്കറ്റുകള്‍ (Admission Tickets) ഡൗണ്‍ലോഡ് ചെയ്യാം. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ 12 വരെയാണ് പരീക്ഷ. കാറ്റഗറി നമ്പര്‍ 397/ 2021 ജൂനിയര്‍ ഇന്‍സ്ട്രക്‌റ്റര്‍ (പ്ലംബര്‍) ( Junior Instructor - Plumber) തസ്‌തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവരില്‍ പരീക്ഷ എഴുതാന്‍ യോഗ്യരാണെന്ന് കണ്ടെത്തിയത് 13,043 പേരെയാണ്. സെപ്റ്റംബര്‍ 12ന് രാവിലെ 7.15 മുതല്‍ 9.15 വരെയാണ് പരീക്ഷ.

പരീക്ഷയ്‌ക്ക് യോഗ്യതയുള്ളവര്‍ 7191 പേര്‍: ജൂനിയര്‍ ഇന്‍സ്ട്രക്‌റ്റര്‍ അഡ്‌മിഷന്‍ ടിക്കറ്റുകള്‍ ഈ മാസം 26 മുതല്‍ (26/8/ 2023) ഡൗണ്‍ലോഡ് ചെയ്യാം. കാറ്റഗറി നമ്പര്‍ 594/ 2022 കെയര്‍ ടേക്കര്‍ - ക്ലര്‍ക്ക് (മ്യൂസിയം മൃഗശാല വകുപ്പ്) തസ്‌തികയിലേക്ക് അപേക്ഷിച്ചിരിക്കുന്ന 5704 പേര്‍ക്ക് സെപ്റ്റംബര്‍ 18ന് രാവിലെ 7.15 മുതല്‍ 9.15 വരെയാണ് പരീക്ഷ. ഇവര്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ നാല് മുതല്‍ (04/9/ 2023) ഡൗണ്‍ലോഡ് ചെയ്യാം. കാറ്റഗറി നമ്പര്‍ 007/ 2022 ജൂനിയര്‍ ഇന്‍സ്ട്രക്റ്റര്‍ (ഡ്രാഫ്‌റ്റ്‌സ്‌മാന്‍ മെക്കാനിക്ക്) (Junior Instructor - draftsman mechanic) തസ്‌തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവരില്‍ പരീക്ഷ എഴുതാന്‍ യോഗ്യരാണെന്ന് കണ്ടെത്തിയത് 7191 പേരെയാണ്.

സെപ്റ്റംബര്‍ 20ന് രാവിലെ 7.15 മുതല്‍ 9.15 വരെയാണ് പരീക്ഷ. ഇവര്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍ അടുത്ത മാസം അഞ്ച് മുതല്‍ (05/9/ 2023) ഡൗണ്‍ലോഡ് ചെയ്യാം. കാറ്റഗറി നമ്പര്‍ 447/ 2022 ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ തസ്‌തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവരില്‍ പരീക്ഷ എഴുതാന്‍ യോഗ്യരായത് 9774 പേരാണ്. സെപ്റ്റംബര്‍ 21ന് രാവിലെ 7.15 മുതല്‍ 9.15 വരെയാണ് പരീക്ഷ. ഇവര്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ ഏഴ്‌ മുതല്‍ (07/9/2023) ഡൗണ്‍ലോഡ് ചെയ്യാം.

34,057 പേര്‍ അപേക്ഷിച്ച കാറ്റഗറി നമ്പര്‍ (Category number) 734/ 2022 പത്തനംതിട്ട ജില്ലയിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ് (Last Grade Servants) തസ്‌തികയിലേക്ക് നടക്കുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിനുള്ള പരീക്ഷ സെപ്റ്റംബര്‍ 26നാണ് (26/9/2023). ഇവര്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍ (Admission Tickets) സെപ്റ്റംബര്‍ 12 മുതല്‍ ( 12/9/ 2023) ഡൗണ്‍ലോഡ് ചെയ്യാം.

വന്‍ റിക്രൂട്ട്‌മെന്‍റിനൊരുങ്ങി പിഎസ്‌സി: സമീപകാലത്തെ വലിയ റിക്രൂട്ട്മെന്‍റിന് തയാറെടുക്കുകയാണ് കേരള പിഎസ്‌സി. ഇതിന്‍റെ ഭാഗമായി 43 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഇതില്‍ 19 എണ്ണം എന്‍സിഎ ഒഴിവുകളും ഒരെണ്ണം സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റും മറ്റുള്ളവ ജനറല്‍ റിക്രൂട്ട്മെന്‍റ് ഒഴിവുകളുമാണ്. സെപ്റ്റംബര്‍ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

ഹോമിയോ കോളജില്‍ അസോസിയേറ്റ് പ്രൊഫസര്‍, കേരള കേര കര്‍ഷക ഫെഡറേഷനില്‍ ഡെപ്യൂട്ടി മാനേജര്‍ അസിസ്റ്റന്‍റ് മാനേജര്‍ എല്‍ഡി ടൈപ്പിസ്റ്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വിവിധ ട്രേഡുകളില്‍ വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്‌റ്റര്‍മാര്‍, സംഗീത കോളജുകളില്‍ മൃദംഗം ആര്‍ട്ടിസ്റ്റ്, പുരാവസ്‌തു വകുപ്പില്‍ ഫോക്‌ലോര്‍ റിസര്‍ച്ച് അസിസ്റ്റന്‍റ്, അഗ്നിരക്ഷാസേനയില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ ട്രെയിനി, ഡ്രൈവര്‍ ട്രെയിനി, ആയുര്‍വേദ തെറാപ്പിസ്റ്റ്, ഉറുദു - അറബിക് ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, ലാബ് അസിസ്റ്റന്‍റ്, ആയുര്‍വേദ നഴ്‌സ്, ഹോമിയോ ഫാര്‍മസിസ്റ്റ്, ഓവര്‍സിയർ, സെക്യൂരിറ്റി ഗാര്‍ഡ്, എല്‍പി സ്‌കൂള്‍ ടീച്ചര്‍ എന്നിങ്ങനെ നിരവധി തസ്‌തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷ ക്ഷണിച്ച കാറ്റഗറി നമ്പര്‍ 168/ 2023 മുതല്‍ 235/2023 വരെയുള്ള തസ്‌തികകള്‍ ഏതൊക്കെയാണെന്ന് വിശദമായി നോട്ടിഫിക്കേഷനിലുണ്ട്. ഉദ്യോഗാർഥികൾക്ക് ആവശ്യമായ മിനിമം വിദ്യാഭ്യാസ യോഗ്യത ഒഴിവുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് വിശദ വിവരങ്ങള്‍ അറിയാം. https://www.keralapsc.gov.in/extra-ordinary-gazette-date-16082023

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.