തിരുവനന്തപുരം: കാസാർകോട് ഉദുമയിൽ കുമാരി എന്ന വോട്ടർക്ക് അഞ്ച് വോട്ടർ ഐഡികൾ അനുവദിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഡെപ്യൂട്ടി തഹസിൽദാറെ സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സംഭവത്തിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി തഹസില്‍ദാര്‍ എംപി അമ്പിളിയെയാണ് സസ്പെന്‍ഡ് ചെയ്തത്. നിലവില്‍ പുനലൂര്‍ ഡെപ്യൂട്ടി തഹസില്‍ദാരാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി തഹസില്‍ദാരായിരുന്നു. 140 മണ്ഡലങ്ങളിലും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയ ഗൂഡാലോചന കണ്ടെത്താൻ കഴിഞ്ഞില്ല. അത്തരം ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ തനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ പറയാനാവില്ല. അത് തന്‍റെ പരിധിയിൽ വരില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
ഇരട്ട വോട്ട്; ഡെപ്യൂട്ടി തഹസിൽദാറെ സസ്‌പെന്‍ഡ് ചെയ്തു - ഡെപ്യൂട്ടി തഹസിൽദാർ ലെവൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
140 മണ്ഡലങ്ങളിലും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്