ETV Bharat / state

കൈതോലപ്പായയിൽ പണം കടത്തല്‍, കെ സുധാകരന്‍റെ അറസ്റ്റ്, അനില്‍ ആന്‍റണി ബിജെപിയിലേക്ക്... രാഷ്ട്രീയ വിവാദങ്ങള്‍ (ഭാഗം -2) - രാഷ്‌ട്രീയ വിവാദം 2023

Political Controversies In Kerala: 2023ന്‍റെ രണ്ടാം പാദത്തിലും കേരളത്തില്‍ രാഷ്‌ട്രീയ വിവാദങ്ങള്‍ ആളിക്കത്തി. അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനവും അരിക്കൊമ്പന്‍റെ നാടുകടത്തലും പുരാവസ്‌തു തട്ടിപ്പ് കേസില്‍ സുധാകരന്‍റെ അറസ്റ്റും, കൈതോല പായയില്‍ ഒളിപ്പിച്ച് പണം കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളുമെല്ലാം കേരളം ചര്‍ച്ച ചെയ്‌തു.

Controversies Kerala  Political Controversies  രാഷ്‌ട്രീയ വിവാദം 2023  കേരളം വിവാദങ്ങള്‍ 2023
Political Controversies In Kerala
author img

By ETV Bharat Kerala Team

Published : Dec 29, 2023, 6:17 PM IST

Updated : Dec 31, 2023, 10:35 AM IST

തിരുവനന്തപുരം : വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു 2023ന്‍റെ തുടക്കം മുതല്‍ കേരളത്തില്‍. രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍ തിരിച്ചെത്തിയതും എം ശിവശങ്കറിന്‍റെ അറസ്റ്റും നിയമസഭയിലെ ഭരണ പ്രതിപക്ഷ വാക്‌പോരുകളും വര്‍ഷത്തിന്‍റെ തുടക്കത്തില്‍ കേരളം കണ്ടു. തുടര്‍ന്നും കേരളത്തില്‍ വിവാദങ്ങള്‍ ആളിക്കത്തി. വന്ദേഭാരതിന്‍റെ വരവും, അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നതും എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരായ വിവാദങ്ങളും കെ സുധാകരന്‍റെ അറസ്റ്റും മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളും വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ രാഷ്‌ട്രീയ കേരളം ചര്‍ച്ചയാക്കി.

  • 'ഏപ്രില്‍ 4' ജീവിതം വഴിമുട്ടി നിശബ്‌ദമായി പ്രതിഷേധിച്ച വനിത കണ്ടക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍, വിവാദമായപ്പോള്‍ പിന്‍വലിച്ചു: 41 ദിവസമായി ശമ്പളമില്ലെന്ന് സ്വന്തം യൂണിഫോമില്‍ പോസ്റ്റര്‍ പതിപ്പിച്ച് ഡ്യൂട്ടിക്കിടെ നിശബ്‌ദമായി പ്രതിഷേധിച്ച വനിത കണ്ടക്‌ടറെ ഗതാഗത മന്ത്രി ആന്‍റണി രാജു ഇടപെട്ട് സസ്‌പെന്‍ഡു ചെയ്‌തു. നിശബ്‌ദ പ്രതിഷേധം നടത്തിയ യുവതിക്കെതിരായ നടപടി സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. ഇതോടെ, സര്‍ക്കാര്‍ സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്‌ടര്‍ അഖില എസ് നായരുടെ പ്രതിഷേധം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതത്തിന്‍റെ നേര്‍ചിത്രമായി.
  • 'ഏപ്രില്‍ 6' എകെ ആന്‍റണിയ്‌ക്ക് ഷോക്കേല്‍പ്പിച്ച് മകന്‍ ബിജെപിയില്‍: കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്കായി കരുതുന്ന മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നത് ആന്‍റണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായി. ബിജെപിയുടെ 43-ാം സ്ഥാപക ദിനത്തിലാണ് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍ ബിജെപി തെരഞ്ഞെടുത്തത്. കോണ്‍ഗ്രസ് രാജ്യത്തെ വഞ്ചിക്കുകയാണെന്ന് ബിജെപിയില്‍ ചേര്‍ന്ന ശേഷം അനില്‍ പറഞ്ഞു.
  • 'ഏപ്രില്‍ 18' കേരളത്തിന്‍റെ ട്രാക്കില്‍ 'വന്ദേഭാരത്' എത്തി: റെയില്‍വേയുടെ വേഗത വിവാദങ്ങളുടെ ട്രാക്കിന് തീപടര്‍ത്തിയ കെ റെയില്‍ പദ്ധതിക്ക് ബദലെന്ന് പ്രഖ്യാപിച്ച് വേഗമേറിയ വന്ദേഭാരത് തീവണ്ടി കേരളത്തിലുമെത്തി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ നടത്തിയ പരീക്ഷണ ഓട്ടത്തില്‍ 7 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് വന്ദേഭാരത് ഇത്രയും ദൂരം പിന്നിട്ടു. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്നും തിരിച്ച ട്രെയിന്‍ 12.20നാണ് കണ്ണൂരിലെത്തിയത്.
  • 'ഏപ്രില്‍ 30' അരിക്കൊമ്പനെ നാടുകടത്തി: ചിന്നക്കനാല്‍ മേഖലയില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പന്‍ എന്ന കൊമ്പനാനയെ വനം വകുപ്പിന്‍റെ പ്രത്യേക സംഘം മയക്കുവെടിവച്ച് പിടികൂടി. വന്‍ സജ്ജീകരണങ്ങളോടെ ലോറിയില്‍ പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് മാറ്റി. മയക്കുവെടിവച്ച് കീഴ്‌പ്പെടുത്തിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വളഞ്ഞു പിടിച്ച് ലോറിയില്‍ കയറ്റുകയായിരുന്നു.
  • 'മെയ് 10' പൊലീസ് നിസംഗതയ്‌ക്ക് ഡോ. വന്ദന ദാസിന്‍റെ ജീവന്‍: പൊലീസ് വൈദ്യപരിശോധനയ്‌ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് യുവ ഹൗസ് സര്‍ജന്‍ ഡോ വന്ദന ദാസ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വച്ച് മരിച്ചു. ലഹരിക്കടിമയായ പ്രതിയെ പൊലീസ് പിടികൂടിയ ശേഷം വൈദ്യ പരിശോധനയ്ക്കായി അര്‍ധ രാത്രി ആശുപത്രിയിലെത്തിച്ചപ്പോഴാണ് കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ രാപകലില്ലാതെ പണിയെടുക്കുന്ന ഡോക്‌ടര്‍ സമൂഹത്തെയാകെ ഭീതിയിലാഴ്ത്തിയ ഈ സംഭവം പൊലീസിന്‍റെ വീഴ്‌ചയാണെന്നും കയ്യില്‍ തോക്കില്ലായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചത് പൊലീസ് സേനയ്ക്കാകെ നാണക്കേടായി. ഇതിനെ തുടര്‍ന്ന് പണിമുടക്കിലേക്ക് കടന്ന ഡോക്‌ടര്‍മാരെ ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് കൊണ്ട് വന്നാണ് സര്‍ക്കാര്‍ അനുനയിപ്പിച്ചത്. ആശുപത്രികളില്‍ അക്രമം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവു ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു പുതിയ ഓര്‍ഡിനന്‍സ്.
  • 'മെയ്‌ 18' ഐജി പി വിജയന് സസ്പെന്‍ഷന്‍: എലത്തൂരില്‍ ട്രെയിന്‍ തീവയ്‌പ്പ് കേസിലെ പ്രതിയുടെ ചിത്രങ്ങള്‍ ചോര്‍ത്തി സുരക്ഷ വീഴ്‌ചയുണ്ടാക്കിയെന്ന വിചിത്രമായ റിപ്പോര്‍ട്ട് ചമച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവന്‍ ഐജി പി വിജയനെ സസ്‌പെന്‍ഡ് ചെയ്‌തു. ക്രമസമാധാന വിഭാഗം എഡിജിപി എംആര്‍ അജിത്കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എലത്തൂര്‍ കേസിലെ പ്രതിയെ മഹാരാഷ്ട്രയിലെ രത്‌ന ഗിരിയില്‍ നിന്ന് അറസ്റ്റു ചെയ്‌തുകൊണ്ട് വന്ന പൊലീസ് സംഘാംഗങ്ങളുമായി ഐജി പി വിജയനും മറ്റൊരു ഗ്രേഡ് എസ്‌ഐയും ബന്ധപ്പെട്ടതായി കണ്ടെത്തിയായിരുന്നു സസ്‌പെന്‍ഷന്‍. സംഭവം പൊലീസ് സേനയിലാകെ മുറുമുറുപ്പ് ഉയര്‍ത്തുന്നതായി.
  • 'മെയ്‌ 20' കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐ ഉള്‍പ്പെട്ട ആള്‍മാറാട്ടം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച പെണ്‍കുട്ടിയുടെ പേരുമാറ്റി പകരം എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പേര് കേരള യൂണിവേഴ്‌സിറ്റിക്ക് നല്‍കിയെന്ന ഗുരുതര ആള്‍മാറാട്ടം പുറത്തു വന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഏരിയ സെക്രട്ടറി വിശാഖിനെ മത്സരിപ്പിക്കുന്നതിന് സിപിഎം ജില്ല നേതൃത്വത്തിന്‍റെ അറിവോടെ നടത്തിയ ആള്‍മാറാട്ടമാണിതെന്ന് ആരോപണമുയര്‍ന്നു. സംഭവത്തിന് പിന്നില്‍ കാട്ടാക്കട എംഎല്‍എ ഐബി സതീഷിനും അരുവിക്കര എംഎല്‍എ ജി സ്റ്റീഫനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ ഷൈജുവിനെയും ഏരിയാ സെക്രട്ടറി വിശാഖിനെയും അറസ്റ്റ് ചെയ്‌തു.
  • 'ജൂണ്‍ 2' അമേരിക്കയിലെ ലോക കേരള സഭയില്‍ മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പിരിവ്: ജൂണ്‍ 9 മുതല്‍ 11 വരെ അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ സംഘടിപ്പിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ലോക കേരള സഭയില്‍ പാസ് അച്ചടിച്ച് പണപ്പിരിവ് നടത്തുന്നു എന്ന ആരോപണം ഉയര്‍ന്നു. അമേരിക്കന്‍ മലയാളികളുടെ ഗ്രൂപ്പുകളില്‍ മന്ത്രിമാരുടെ ചിത്രം സഹിതമുള്ള പണപ്പിരിവിന്‍റെ ചിത്രം പുറത്തുവന്നതോടെയാണ് ഇത് വിവാദമായത്. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് ഏന്നിങ്ങനെയാണ് തുക നിശ്ചയിച്ചിരിക്കുന്നത്. 82 ലക്ഷം രൂപ വരുന്ന ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുക്കുന്നവര്‍ക്ക് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാനാകും. പദ്ധതിയെ വിമര്‍ശിച്ച് പ്രതിപക്ഷവും ന്യായീകരിച്ച് സിപിഎമ്മും രംഗത്തിറങ്ങിയിരുന്നു.
  • 'ജൂണ്‍ 5' വിവാദ എഐ കാമറ പിഴ ഈടാക്കിത്തുടങ്ങുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുടുംബാംഗങ്ങളിലേക്ക് വരെ അഴിമതി ആരോപണം നീണ്ട റോഡ് സുരക്ഷ എഐ കാമറകള്‍ നിയമ ലംഘകരായ വാഹനയാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കുന്നത് ആരംഭിച്ചു. മോട്ടോര്‍ വാഹന വകുപ്പാണ് സംസ്ഥാനത്തുടനീളം 726 എഐ കാമറകള്‍ സ്ഥാപിച്ചത്.
  • 'ജൂണ്‍ 6' എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എഴുതാപ്പരീക്ഷ ജയിച്ചു: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ എഴുതാത്ത പരീക്ഷ എഴുതി വിജയിച്ചതായി എറണാകുളം മഹാരാജാസ് കോളജ് നല്‍കിയ മാര്‍ക്ക് ലിസ്റ്റ് പുറത്തായി. സംഭവം വിവാദമായതോടെ കോളജ് അധികൃതര്‍ മാര്‍ക്ക് ലിസ്റ്റ് പിന്‍വലിച്ചു തോറ്റുവെന്നാക്കി തിരുത്തുകയും ചെയ്‌തു. മഹാരാജാസ് കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ പിഎം ആര്‍ഷോയുടെ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്നാം സെമസ്റ്റര്‍ മാര്‍ക്ക് ലിസ്റ്റിലായിരുന്നു പിഴവ്. സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും കെഎസ്‌യു വിഷയം ഏറ്റെടുക്കുകയും ചെയ്‌തതോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ആര്‍ഷോയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
  • 'ജൂണ്‍ 12' മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ സുധാകരനെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു: വ്യാജ പുരാവസ്‌തുക്കള്‍ ഉപയോഗിച്ച് മോന്‍സണ്‍ മാവുങ്കല്‍ 10 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു. വഞ്ചനാക്കുറ്റം ചുമത്തി സുധാകരനെ രണ്ടാം പ്രതിയാക്കി എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പറവൂര്‍ നിയോജക മണ്ഡലത്തില്‍ 2018ലെ പ്രളയ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പുനര്‍ജനി പദ്ധതിയിലൂടെ വിദേശത്ത് നിന്നും ലഭിച്ച പണം തട്ടിച്ചുവെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെടുത്തി കെപിസിസി പ്രസിഡന്‍റിനെയും പ്രതി ചേര്‍ക്കുന്നത്. രണ്ടു കേസുകളും രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.
  • 'ജൂണ്‍ 17' എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും മാര്‍ക്ക് തട്ടിപ്പ് ആരോപണം: കായംകുളം എംഎസ്എം കോളജില്‍ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് എന്ന വിദ്യാര്‍ഥി ബികോം പരീക്ഷ പാസാകാതെ എംകോമിന് പ്രവേശനം നേടിയതായി ആരോപണമുയര്‍ന്നു. ഇതേ കോളജില്‍ ബികോം പഠിച്ചിരുന്ന നിഖില്‍ പരീക്ഷ ജയിച്ചിരുന്നില്ല. എന്നാല്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബികോം വിജയിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിഖില്‍ എംകോമിന് പ്രവേശനം നേടുകയായിരുന്നു. ബികോമിന് എംഎസ്എം കോളജില്‍ പഠിക്കുകയും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറാകുകയും ചെയ്‌ത അതേ കാലയളവിലാണ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. യൂണിവേഴ്‌സിറ്റി നടത്തിയ പരിശോധനയില്‍ എസ്എഫ്‌ഐ നേതാവിന്‍റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. പിന്നാലെ കേരള യൂണിവേഴ്‌സിറ്റി നടപടി സ്വീകരിച്ചു.
  • 'ജൂണ്‍ 24' പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെ സുധാകരന്‍ അറസ്റ്റില്‍: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ വഞ്ചനക്കേസില്‍ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്‌ത ശേഷം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ അദ്ദേഹത്തെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.
  • 'ജൂണ്‍ 27' കൈതോലപ്പായയില്‍ മുഖ്യമന്ത്രി പണം പൊതിഞ്ഞ് കൊണ്ട് പോയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കേ കൊച്ചി ദേശാഭിമാനി ഓഫിസില്‍ വച്ച് 2.35 കോടി രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കാറില്‍ കൊണ്ടു പോയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ ഫേസ്‌ബുക്കിലൂടെ ആരോപിച്ചു. സംഭവത്തിന് താന്‍ സാക്ഷിയാണെന്നും ഇപ്പോഴത്തെ ഒരു മന്ത്രിസഭാംഗവും അന്ന് മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നെന്നും ശശിധരന്‍ ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍ കഴമ്പില്ലെന്ന് കണ്ടെത്തി പൊലീസ് പരാതി തള്ളുകയായിരുന്നു.

Also Read : 365 ദിവസം 365 രാഷ്ട്രീയ വിവാദങ്ങള്‍; ഇത് 2023 ലെ കേരളം (ഭാഗം -1)

Last Updated : Dec 31, 2023, 10:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.