തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ (Adoption Case Kerala) സംഭവത്തില്‍ കുഞ്ഞിനെ തിരികെ എത്തിക്കാന്‍ നടപടി തുടങ്ങി. അനുപമയുടെ കുഞ്ഞിനെ (Adoption Case Kerala) തിരികെയെത്തിക്കാനായി പൊലീസ് സംഘം ആന്ധ്രാപ്രദേശിലേക്ക് (Kerala Police to Andhra) തിരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് 3 പൊലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമസമിതിയിലെ ഒരു ഉദ്യോഗസ്ഥയും അടങ്ങുന്ന സംഘം ആന്ധ്രയിലേക്ക് പോയത്.
നിലവില്‍ അനുപമയുടേത് എന്ന് സംശയിക്കുന്ന കുഞ്ഞിനെ ആന്ധ്ര സ്വദേശികള്‍ക്കാണ് താത്കാലിക ദത്ത് നല്‍കിയത്. ഈ കുഞ്ഞിനെ എത്രയും വേഗം തിരികെ എത്തിക്കാന്‍ സിഡബ്ല്യുസി കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിയോട് നിര്‍ദേശിച്ചത്. 5 ദിവസത്തിനകം കുഞ്ഞിനെ എത്തിക്കണം.
ALSO READ: Attack on journalists| മര്‍ദനമേറ്റ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കി കോണ്‍ഗ്രസ്
ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംഘം ആന്ധ്രയിലേക്ക് പോയത്. കുഞ്ഞിനെ എത്തിച്ചാല്‍ ഉടന്‍ തന്നെ ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം. അനുപമ നല്‍കിയ കേസ് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
തിരുവനന്തപുരം കുടുംബ കോടിതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും കോടതിയെ അറിയിക്കും.