ETV Bharat / state

ലഹരിവിരുദ്ധ കാമ്പയിന്‍; പിടികൂടിയത് 158.46 കിലോ കഞ്ചാവ്, അറസ്‌റ്റിലായത് 3071 പേര്‍

author img

By

Published : Nov 2, 2022, 8:26 PM IST

ഏറ്റവും കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തത് എറണാകുളം ജില്ലയിൽ.

ലഹരിവിരുദ്ധ ക്യാമ്പയിന്‍  കഞ്ചാവ്  anti drug campaign  ganja  kerala police seized 158 kg ganj  kerala police seized 158 kg ganja in one month  എറണാകുളം  എംഡിഎംഎ
ലഹരിവിരുദ്ധ കാമ്പയിന്‍; പിടികൂടിയത് 158.46 കിലോ കഞ്ചാവ്, അറസ്‌റ്റിലായത് 3071 പേര്‍

തിരുവനന്തപുരം: ഒക്‌ടോബര്‍ ആറുമുതല്‍ നവംബര്‍ ഒന്നുവരെ സര്‍ക്കാര്‍ നടത്തിയ ലഹരിവിരുദ്ധ കാമ്പയിന്‍ കാലയളവില്‍ ലഹരികടത്തുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായത് 3071 പേര്‍. 2823 കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 158.46 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഏറ്റവും കൂടുതല്‍ പേര്‍ അറസ്‌റ്റിലായത് എറണാകുളം ജില്ലയിലാണ്. 437 പേരാണ് എറണാകുളം ജില്ലയിൽ ലഹരിമരുന്നുമായി പിടിയിലായത്.

ജില്ല അറസ്‌റ്റിലായവരുടെ എണ്ണം
എറണാകുളം437
കോട്ടയം390
ആലപ്പുഴ308
പത്തനംതിട്ട 15

കോട്ടയത്ത് 390 പേരും ആലപ്പുഴയില്‍ 308 പേരും ഇക്കാലയളവില്‍ അറസ്‌റ്റിലായി. ഏറ്റവും കുറവ് പേര്‍ പിടിയിലായത് പത്തനംതിട്ടയിലാണ്. 15 പേരാണ് ഇവിടെ അറസ്‌റ്റിലായത്.

405 കേസുകളാണ് എറണാകുളം ജില്ലയിൽ രജിസ്‌റ്റര്‍ ചെയ്‌തത്. കോട്ടയത്ത് 376 കേസുകളും ആലപ്പുഴയില്‍ 296 കേസുകളും കണ്ണൂരില്‍ 286 കേസുകളും രജിസ്‌റ്റര്‍ ചെയ്‌തു. മലപ്പുറത്ത് 241 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്.

1.75 കിലോ എംഡിഎംഎയും 872 ഗ്രാം ഹാഷിഷ് ഓയിലും 16.91 ഗ്രാം ഹെറോയ്‌നും പിടിച്ചെടുത്തു. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ എംഡിഎംഎ പിടിച്ചെടുത്തത് (920.42 ഗ്രാം) തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്ന് 536.22 ഗ്രാമും കാസര്‍കോട് ജില്ലയില്‍ 80.11 ഗ്രാമും എംഡിഎംഎ പിടികൂടി.

കൊല്ലം ജില്ലയില്‍ 69.52 ഗ്രാമും കോഴിക്കോട് ജില്ലയില്‍ 48.85 ഗ്രാമും എറണാകുളം ജില്ലയില്‍ 16.72 ഗ്രാമും എംഡിഎംഎ പിടികൂടി. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 9.42 ഗ്രാമും തൃശൂര്‍ ജില്ലയില്‍ 6.71 ഗ്രാമും എംഡിഎംഎയാണ് പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.