ETV Bharat / state

പരാതി അറിയാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇനി നേരിട്ട് വിളിക്കും - പൊലീസ് ഉദ്യോഗസ്ഥർ നേരിട്ട് വിളിക്കും

എല്ലാ ജില്ലാ പൊലീസ് മേധാവിമാരും തന്‍റെ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയ പത്ത് പേരെ എല്ലാ ദിവസവും വൈകിട്ട് നേരിട്ട് ഫോണിൽ വിളിച്ച് പരാതി സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കും. ഇതിനായി പരാതിക്കാർ പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകിയാൽ മതിയാകും.

kerala police  higher officials  ensure quality service  quality service  കേരളാ പൊലീസ്  പുതിയ പരിഷ്‌കാരം  മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ  പൊലീസ് ഉദ്യോഗസ്ഥർ നേരിട്ട് വിളിക്കും  ലോക്നാഥ് ബെഹ്‌റ
പരാതിക്കാരുടെ പ്രതികരണം തേടി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇനി നേരിട്ട് വിളിക്കും
author img

By

Published : Feb 9, 2020, 5:01 PM IST

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയവരുടെ പ്രതികരണം തേടി മുതിർന്ന ഉദ്യോഗസ്ഥർ ഇനി നേരിട്ട് വിളിക്കും. പരാതി നൽകാൻ എത്തിയ ആൾക്ക് പൊലീസ് സ്റ്റേഷനിൽ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേൽ സ്വീകരിച്ച നടപടിയിൽ തൃപ്‌തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ ഇനി നേരിട്ടറിയിക്കാനും സാധിക്കും. ഇനിമുതൽ എല്ലാ ജില്ലാ പൊലീസ് മേധാവിമാരും തന്‍റെ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയ പത്ത് പേരെ എല്ലാ ദിവസവും വൈകിട്ട് നേരിട്ട് ഫോണിൽ വിളിച്ച് പരാതി സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കും. റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും തങ്ങളുടെ അധികാര പരിധിയിൽ നിന്ന് 10 പരാതിക്കാരെ തെരഞ്ഞെടുത്താണ് ഫോണിൽ സംസാരിക്കുക. കൂടാതെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയും സംസ്ഥാന പൊലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണിൽ വിളിച്ചും വിവരങ്ങൾ തിരക്കും. ഇതിനായി പരാതിക്കാർ പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകിയാൽ മതിയാകും. പൊലീസ് സ്റ്റേഷനുകൾ സർവീസ് ഡെലിവറി സെന്‍ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവിൽവരും.

രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് സിസ്റ്റത്തിൽ ചെയ്യുന്നത് പോലെ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. അതോടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതികൾ രജിസ്റ്റർ ചെയ്‌താലുടൻ തന്നെ അതിന്‍റെ വിശദ വിവരങ്ങൾ ഓൺലൈനായി ലഭിക്കും. ഈ സാഹചര്യത്തിലാണ് പരാതിക്കാരന് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും പരാതിയിൽ സ്വീകരിച്ച നടപടിയെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടുതന്നെ ഫോണിൽ അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനത്തിലും പരാതികൾ കൈപ്പറ്റിയ ശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തും. കാട്ടാക്കടയിൽ യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതിലുൾപ്പെടെ പൊലീസുകാരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടാകുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് തീരുമാനം.

Intro:പോലീസ് സ്റ്റേഷനിൽ പരാതി നൽകിയവരുടെ പ്രതികരണം തേടി മുതിർന്ന ഉദ്യോഗസ്ഥർ ഇനി നേരിട്ട് വിളിക്കും.പരാതി നൽകാൻ എത്തിയ ആൾക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേൽ സ്വീകരിച്ച നടപടിയിൽ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ ഇനി നേരിട്ടറിയിക്കാനാകും.

ഇനിമുതൽ എല്ലാ ജില്ലാ പോലീസ് മേധാവിമാരും തന്റെ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയ പത്തു പേരെ എല്ലാ ദിവസവും വൈകിട്ട് നേരിട്ട് ഫോണിൽ വിളിച്ച് പരാതി സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കും. റേഞ്ച് ഡി ഐ ജിമാരും മേഖലാ ഐ ജിമാരും തങ്ങളുടെ അധികാര പരിധിയിൽ നിന്ന് 10 പരാതിക്കാരെ തിരഞ്ഞെടുത്താണ് ഫോണിൽ സംസാരിക്കുക. കൂടാതെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും സംസ്ഥാന പോലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണിൽ വിളിച്ചും വിവരങ്ങൾ തിരക്കും. ഇതിനായി പരാതിക്കാർ പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകിയാൽ മതിയാകും. പോലീസ് സ്റ്റേഷനുകൾ സർവീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവിൽവരും.

രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റത്തിൽ ചെയ്യുന്നത് പോലെ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. അതോടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതികൾ രജിസ്റ്റർ ചെയ്താലുടൻതന്നെ അതിന്റെ വിശദ വിവരങ്ങൾ ഓൺലൈനായി ലഭിക്കും. ഈ സാഹചര്യത്തിലാണ് പരാതിക്കാരന് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും പരാതിയിൽ സ്വീകരിച്ച നടപടിയെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടുതന്നെ ഫോണിൽ അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പോലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിലും പരാതികൾ കൈപ്പറ്റിയ ശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തും. കാട്ടാക്കടയിൽ യുവാവിനെ ജെ.സി.ബി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതിലുൾപ്പെടെ പോലീസുകാരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടാകുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് തീരുമാനം. Body:.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.