തിരുവനന്തപുരം: പൊലീസ് സേനയുടെ ഭാഗത്തു നിന്നും നിരന്തരം വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി. എസ്‌പിമാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വെള്ളിയാഴ്ച (10.12.21) ഡിജിപി അനില്‍കാന്ത് വിളിച്ചിരിക്കുന്നത്. സമപകാലത്തായി പൊലീസിനെതിരെ നിരന്തരം ആരോപണങ്ങളും വീഴ്ചകളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
ALSO READ അറിവ് പകരാനും പഠിക്കാനും പ്രായമില്ല; നന്ദ മാസ്റ്ററുടെ ഓര്‍മയില്‍ കാന്തിര ഗ്രാമം
മോന്‍സന്‍ മാവുങ്കല്‍ കേസിലടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരാകുന്നത് പൊലീസിന് നാണക്കേടാവുകയാണ്. ഇത്കൂടാതെ പോക്‌സോ കേസ് കൈകാര്യ ചെയ്യുന്നതില്‍ വീഴ്ച, ഗാര്‍ഹിക പീഡന പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച തുടങ്ങി നിരന്തര വിമര്‍ശനങ്ങളും സേനയ്‌ക്കെതിരെ ഉയരുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉയന്നതതല യോഗം നേരിട്ട് ചേരുന്നത്.
ALSO READ ഭര്‍ത്താവിന്‍റെ നിര്‍ബന്ധത്തില്‍ മന്ത്രവാദ ചികിത്സ; യുവതി മരിച്ചു, പ്രതിഷേധവുമായി ബന്ധുക്കള്‍
നേരത്തെ മുഖ്യമന്ത്രി തന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് കൂടുതൽ നടപടിക്ക് ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.