തിരുവനന്തപുരം : 873 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിരോധിതസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (PFI) ബന്ധമുണ്ടെന്ന് എന്‍ ഐ എ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ്. പൊലീസ് മീഡിയ സെന്‍റർ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് സേനയിലെ 873 പേര്‍ക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കാണിച്ച് ദേശീയ അന്വേഷണ ഏജന്‍സി ഡിജിപി അനില്‍ കാന്തിന് വിശദമായ റിപ്പോര്‍ട്ട് കൈമാറി എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
Also Read: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്‍റെ നേതാവ് അബ്‌ദുള്‍ സത്താര്‍ എന്‍ഐഎ കസ്റ്റഡിയില്‍
അടുത്തിടെ എന്‍ഐഎ രാജ്യവ്യാപകമായി പിഎഫ്‌ഐ ഓഫിസുകൾ റെയ്‌ഡ് ചെയ്ത് സംഘടന നേതാക്കളെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നാലെ സെപ്റ്റംബർ 27നാണ് കേന്ദ്രസർക്കാർ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.