തിരുവനന്തപുരം: 15ാം നിയമസഭയുടെ (Kerala Assembly) മൂന്നാം സമ്മേളനത്തിന്‍റെ അവസാന ദിവസം പ്രതിപക്ഷ എംഎല്‍എമാര്‍ (UDF MLA) സഭയിലെത്തിയത് വ്യത്യസ്‌തമായി. ഇന്ധന നികുതി സംസ്ഥാനം കുറയ്‌ക്കാത്തതില്‍ പ്രതിഷേധിച്ച് സൈക്കിളിലാണ് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ എത്തിയത്.
കേരളത്തിന്‍റെ നിലപാട് ജനദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭാകവാടത്തില്‍ എത്തിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് നികുതിയുമാണ് കേന്ദ്ര സർക്കാർ കുറച്ചത്. ഇതിന് ആനുപാതികമായി ചെറിയ കുറവ് മാത്രമാണ് സംസ്ഥാന സർക്കാർ വരുത്തിയത്.
വിവിധ സംസ്ഥാനങ്ങൾ നികുതിയിൽ വലിയ രീതിയിൽ കുറവ് വരുത്തിയിരുന്നു. ഈ മാതൃകയിൽ സംസ്ഥാനം നികുതി കുറയ്ക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ ഇതുവരെ ഇതിന് തയ്യാറായിട്ടില്ല. ഈ വിഷയം ഉന്നയിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
Also Read:Landslide: കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; കൊല്ലത്ത് വെള്ളപ്പൊക്കം