ETV Bharat / state

ആഘോഷങ്ങളും ആവേശവുമില്ലാതെ ഓണം

ജനങ്ങൾ കുട്ടം കൂടരുതെന്നും കർശനമായി സാമൂഹിക അകലം പാലിക്കണമെന്നും ജില്ലാ കലക്‌ടർമാർ നിർദേശിച്ച സാഹചര്യത്തിൽ 2018ലെ പ്രളയ ശേഷമുള്ള ഓണപ്പകിട്ട് മാത്രമാണ് ഈ വർഷവും ഉണ്ടാവുക

author img

By

Published : Aug 22, 2020, 2:08 PM IST

Updated : Aug 22, 2020, 2:42 PM IST

തിരുവനന്തപുരം  ഓണാഘോഷമില്ലാതെ സംസ്ഥാനം  തൃപ്പൂണിത്തുറ അത്തച്ചമയം  തിരുവനന്തപുരം ചാല മാർക്കറ്റ്  Kerala onam 2020  covid kerala onam celebration  thiruvananthapurama onam  thrippunithara
ആഘോഷങ്ങളും ആവേശവുമില്ലാതെ ഓണം

തിരുവനന്തപുരം: അത്തം പിറന്നിട്ടും പതിവ് ഓണാഘോഷമില്ലാതെ സംസ്ഥാനം. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഓണം ഇത്തവണ ചടങ്ങ് മാത്രമായി ഒതുങ്ങും. ആഘോഷം ഒഴിവാക്കികൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയവും ഇത്തവണ ചടങ്ങായി ചുരുങ്ങി. പുലിക്കളിയും ഒഴിവാക്കി. സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷവും ഉണ്ടാകില്ല. ഓണാഘോഷം വീടുകളിലേക്ക് ചുരുക്കണമെന്നാണ് നിർദേശം. അത്തം മുതൽ സജീവമാകുന്ന പൂ വിപണിയിലും കാര്യമായ അനക്കമില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ ഒഴിവാക്കണമെന്ന സർക്കാർ നിർദേശം പൂ വിപണിക്ക് തിരിച്ചടിയായി. കൊവിഡ് മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിൽ ഓണക്കാലത്ത് സ്ഥാപനങ്ങളിൽ പൂക്കളമൊരുക്കലും കാര്യമായി ഉണ്ടാവില്ല. അത്തം തുടങ്ങിയാൽ തിരക്കേറുന്ന തിരുവനന്തപുരം ചാല മാർക്കറ്റ് നിർജീവമാണ്. സംസ്ഥാനത്തെ പ്രമുഖ മാർക്കറ്റുകളിലൊക്കെ ഇതേ അവസ്ഥയാണുള്ളത്. ഉത്രാടപ്പാച്ചിലിനും കർശന നിയന്ത്രണമുണ്ടാകും.

കൊവിഡ് സാമൂഹ്യവ്യാപന സാധ്യത തടയാൻ തിരക്കുകളിൽ പൊലീസിന്‍റെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും സജീവ നീരീക്ഷണവുമുണ്ടാകും. ജനങ്ങൾ കുട്ടം കൂടരുതെന്നും കർശനമായി സാമൂഹിക അകലം പാലിക്കണമെന്നും ജില്ലാ കലക്‌ടർമാർ നിർദേശിച്ച സാഹചര്യത്തിൽ 2018ലെ പ്രളയ ശേഷമുള്ള ഓണപ്പകിട്ട് മാത്രമാണ് ഇക്കുറിയും പ്രതീക്ഷിക്കാവുന്നത്.

Last Updated : Aug 22, 2020, 2:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.