തിരുവനന്തപുരം: മരട് ഫ്ലാറ്റുകളുടെ വിഷയത്തിൽ അടിയന്തരമായി ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നൽകി. പതിനേഴ് എം.പിമാർ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര നിയമവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്, കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവേദ്ക്കർ, കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കും നൽകിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ഏക ഇടതുപക്ഷ എം.പി എ.എം.ആരിഫും കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്. സ്ഥലത്തില്ലാത്തതിനാൽ രാഹുൽ ഗാന്ധി കത്തില്‍ ഒപ്പ് വെച്ചിട്ടില്ല. രാഹുൽ ഗാന്ധിയെ കൂടാതെ എൻ.കെ.പ്രേമചന്ദ്രനും, ടി. എൻ പ്രതാപനും ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ഒപ്പ് വച്ചിട്ടില്ല. ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.