തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ മാസത്തിൽ നടക്കും. ഡിസംബർ 31ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കി പുതിയ ഭരണ സമിതി നിലവിൽ വരണമെന്ന് ചീഫ് സെക്രട്ടറിക്കും ജില്ലാ കലക്‌ടർമാർക്കും നൽകിയ കത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. നവംബർ 11 മുതൽ നിലവിലെ ഭരണ സമിതികൾ പിരിച്ചുവിട്ട് ഉദ്യോഗസ്ഥ ഭരണത്തിനുള്ള നടപടികൾ സ്വീകരിക്കാനും കമ്മിഷൻ നിർദേശിച്ചു. അതേസമയം തെരഞ്ഞെടുപ്പ് തിയ്യതികൾ പിന്നീട് പ്രഖ്യാപിക്കും. ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കൊവിഡിനെ തുടർന്നാണ് നീട്ടിവച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ; തിയ്യതി പിന്നീട് പ്രഖ്യാപിക്കും - kerala local election latest news
നവംബർ 11 മുതൽ നിലവിലെ ഭരണ സമിതികൾ പിരിച്ചുവിട്ട് ഉദ്യോഗസ്ഥ ഭരണത്തിനുള്ള നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം. ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കൊവിഡിനെ തുടർന്നാണ് നീട്ടിവച്ചത്.