ETV Bharat / state

കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന് നാളെ തുടക്കമാകും: മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും - പുസ്‌തകോത്സവം

നാളെ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവം ജനുവരി 15 വരെ നീണ്ടുനിൽക്കും

Legislature book fest  കേരള വാർത്തകൾ  മലയാളം വാർത്തകൾ  Kerala Legislature International Book Festival  Legislature book fest date  Legislature book fest events  kerala news  malayaalm news  കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവം  നിയമസഭ പുസ്‌തകോത്സവം ഉദ്‌ഘാടനം  പുസ്‌തകോത്സവം
കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന് നാളെ തുടക്കം
author img

By

Published : Jan 8, 2023, 8:41 PM IST

തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത്‌ മഹോത്സവത്തിന്‍റെയും കേരളനിയമസഭ ലൈബ്രറിയുടെ ശതാബ്‌ദി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന് നാളെ തുടക്കമാകും. നാളെ രാവിലെ 11:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ്‌ ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിക്കും.

ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും. പ്രമുഖ സാഹിത്യകാരൻ ടി പത്മനാഭനെ ചടങ്ങിൽ ആദരിക്കും. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, കെ രാജൻ, കെ കൃഷ്‌ണൻകുട്ടി, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, തോമസ് കെ തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.

പൊതുജനങ്ങളുടെ പ്രവേശന സമയം: 2023 ജനുവരി ഒൻപത് മുതൽ 15 വരെ പുസ്‌തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ തുടങ്ങി വായനാശീലം പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിലുള്ള വിവിധ പരിപാടികളുമായി നിയമസഭ സമുച്ചയത്തിലാണ് പുസ്‌തകോത്സവം സംഘടിപ്പിക്കുന്നത്. നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും ഉത്സവത്തിന്‍റെ വിവിധ വേദികളിൽ പങ്കാളികളാകും. പൊതുജനങ്ങൾക്കും നിയമസഭ മന്ദിരത്തിൽ പ്രവേശനം അനുവദിക്കുന്ന രീതിയിൽ ആണ് പുസ്‌തകോത്സവം സംഘടിപ്പിക്കുന്നത്.

'വായനയാണ് ലഹരി': കേരളത്തിലെ ലഹരി വിരുദ്ധ പ്രചാരണത്തിന് ഐക്യദാർഢ്യം പകർന്നു കൊണ്ട് 'വായനയാണ് ലഹരി' എന്ന സന്ദേശമാണ് പുസ്‌തകോത്സവം മുന്നോട്ടുവയ്‌ക്കുന്നത്. പുസ്‌തകോത്സവത്തോടനുബന്ധിച്ച് വിവിധ കലാസാംസ്‌കാരിക പരിപാടികൾ, കായിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. പുസ്‌തകോത്സവ ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ നിയമസഭ അങ്കണത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

നിയമസഭ ലൈബ്രറി അവാര്‍ഡ്: 'അന്താരാഷ്‌ട്ര പുസ്‌തകോത്സവം-2023' ന്‍റെ ഭാഗമായി മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നല്‍കിയ വ്യക്തിക്ക് നല്‍കുവാന്‍ തീരുമാനിച്ചിരുന്ന നിയമസഭ ലൈബ്രറി അവാര്‍ഡിന് ടി. പത്മനാഭനെ തിരഞ്ഞെടുത്തിരുന്നു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അശോകന്‍ ചരുവില്‍ ചെയര്‍മാനും ഡോ. ജോര്‍ജ് ഓണക്കൂര്‍, നിയമസഭ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. 2023 ജനുവരി ഒൻപതിന് പുസ്‌തകോത്സവത്തിന്‍റെ ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.