തിരുവനന്തപുരം : കിറ്റെക്സ് തൊഴിലാളികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ല ലേബർ ഓഫിസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ, ഇത്രയും തൊഴിലാളികളെ ഒന്നിച്ച് താമസിപ്പിച്ച് ജോലിചെയ്യുന്നതിന് നിയമപരമായ അനുമതിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.
റിമാൻഡ് റിപ്പോർട്ടിൽ തൊഴിലാളികൾ ലഹരി ഉപയോഗിച്ചതായി പറയുന്നു. ലേബർ കമ്മിഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്നോ നാളെയോ റിപ്പോർട്ട് ലഭിക്കുമെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ
തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുപരീക്ഷകൾ നടത്തുന്നതിൽ അധ്യാപക സംഘടനകളുടെ എതിർപ്പ് സംബന്ധിച്ച ചോദ്യത്തിന് സർക്കാരാണ് തിയ്യതി നിശ്ചയിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രികൂടിയായ വി.ശിവന്‍കുട്ടി വ്യക്തമാക്കി.