ETV Bharat / state

Kerala Health Ministry Conducting Hridayasparsham | ഹൃദ്രോഗത്തെ പേടിക്കാതിരിക്കാൻ ആരോഗ്യ വകുപ്പിന്‍റെ 'ഹൃദയസ്‌പര്‍ശം' - ലോക ഹ്യദയ ദിനം

ഹൃദ്രോഗം കണ്ടെത്താനും ചികിത്സിക്കാനുമായി ആരോഗ്യ വകുപ്പ്‌ നാളെ (29-9-2023)ലോക ഹൃദയ ദിനത്തിൽ (world heart day) ഹൃദയസ്‌പര്‍ശം - കാക്കാം ഹൃദയാരോഗ്യം എന്നപേരില്‍ സംസ്ഥാനതല ക്യാംപെയ്‌ന്‍ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

world heart day  Hridayasparsham Campaign in kerala  health ministry start new campaign for heart day  Hridayasparsham Campaign  kerala health ministry conduct new campaign  ഹൃദ്രോഗത്തെ പേടിക്കാതിരിക്കാൻ ഹൃദയസ്‌പര്‍ശം  Kerala Health Ministry  ഹൃദയസ്‌പര്‍ശം സംസ്ഥാനതല ക്യാപൈയ്‌ൻ  cath lab for diagnosing heart disease  ലോക ഹൃദയ ദിനത്തിന്‍റെ ഭാഗമായി ഹൃദയസ്‌പര്‍ശം  ലോക ഹ്യദയ ദിനം  കേരള ആരോഗ്യ വകുപ്പിന്‍റെ ഹ്യദയസ്‌പർശം ക്യാപൈയ്‌ൻ
kerala health ministry start new campaign for heart day
author img

By ETV Bharat Kerala Team

Published : Sep 28, 2023, 10:23 PM IST

തിരുവനന്തപുരം : ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സിയ്ക്കുക, പ്രതിരോധിക്കുക, സിപിആര്‍ ഉള്‍പ്പടെയുള്ള പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കുക തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ട് 'ഹൃദയസ്‌പര്‍ശം' - കാക്കാം ഹൃദയാരോഗ്യം എന്നപേരില്‍ സംസ്ഥാനതല ക്യാംപെയ്‌ൻ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് (health minister). ലോക ഹൃദയ ദിനത്തിന്‍റെ ഭാഗമായാണ് സംസ്ഥാനതല ക്യാംപെയ്‌ന്‍ സംഘടിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, മറ്റ് വോളണ്ടിയര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് ആദ്യഘട്ടത്തിൽ ഇത് സംബന്ധിച്ച പരിശീലനം നൽകും (Kerala Health Ministry Conducting Hridayasparsham).

മാത്രമല്ല ഇസിജി, ട്രോപ് ടി തുടങ്ങിയ സൗജന്യ പരിശോധനകള്‍ ക്യാംപെയ്‌നിന്‍റെ ഭാഗമായി ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് മെഡിക്കല്‍ കോളജുകളുടെയും ഹാര്‍ട്ട് ഫൗണ്ടേഷന്‍റെയും സഹായത്തോടെയാണ്. നാളെ (29-09-2023) തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് മന്ത്രി വീണ ജോര്‍ജ് ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. (health minister Veena George inaugurate the campaign)

30 വയസിനും 70 വയസിനും ഇടയിലുള്ള മരണങ്ങളില്‍ 32 ശതമാനവും ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ടാണെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ (Use Heart, Know Heart) എന്നതാണ്. ആരോഗ്യ വകുപ്പ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

ആര്‍ദ്രം ജീവിതശൈലീ സ്‌ക്രീനിംഗിന്‍റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരിലുള്ള 1.48 കോടിയോളം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ഇവരില്‍ ഹൃദ്രോഗം ഉള്‍പ്പടെയുള്ള ഗുരുതര രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി വിദഗ്‌ധ പരിശോധനയ്ക്കായി റഫര്‍ ചെയ്യുകയും ചെയ്തു. ഇതുവഴി ഹൃദ്രോഗം വരാതെ നോക്കുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും സാധിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ആരോഗ്യ വകുപ്പിന് കീഴില്‍ 13 ജില്ലകളിലും കാത് ലാബുകള്‍ (cath lab for diagnosing heart disease) സജ്ജമാക്കി വരുന്നുണ്ട്. ഇതിൽ 11 എണ്ണവും പ്രവര്‍ത്തനസജ്ജമാക്കി. ഇടുക്കിയില്‍ കാത് ലാബ് സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ചു.

12 ജില്ല ആശുപത്രികളില്‍ കൊറോണറി കെയര്‍ ഐസിയു (cardiac intensive care unit) സജ്ജമാക്കിയിട്ടുണ്ട്. ട്രോപ്പ് ടി അനലൈസര്‍ എന്ന ഉപകരണത്തിലൂടെ ഹൃദയാഘാതം നേരത്തെ കണ്ടെത്തുന്നതിനുള്ള സംവിധാനം താലൂക്ക് തല ആശുപത്രികളില്‍ ആരംഭിച്ചു. ഈ വര്‍ഷം സ്റ്റെമി ഹബ്ബ് ആന്‍റ്‌ സ്‌പോക്ക് മാതൃകയിലുള്ള ഹൃദ്രോഗ ചികിത്സ ആരംഭിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് വരുന്നതായും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ആഗോളതലത്തിൽ സെപ്‌റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ലോക ഹാർട്ട്‌ ഫെഡറേഷൻ ഹ്യദയാരോഗ്യത്തെപ്പറ്റിയും ഹൃദയസംരക്ഷണത്തിനെ പറ്റിയും ജനങ്ങളെ ബോധവൽക്കരിക്കാൻ വേണ്ടിയാണ്‌ ഇത്തരത്തിൽ ദിനാചരണം സംഘടിപ്പിക്കുന്നത്‌. പ്രാഥമിക തലത്തിൽ ഹൃദ്രോഗത്തിലേക്ക്‌ നയിക്കുന്ന പ്രമേഹം പോലുള്ള രോഗങ്ങൾക്കെതിരെ കരുതലെടുക്കാൻ ആരോഗ്യ വകുപ്പ്‌ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.