ETV Bharat / state

മൂന്നാമത് നൂറുദിന പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാനം ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു - നൂറുദിന കര്‍മപരിപാടി

100 ദിനങ്ങള്‍ 100 പദ്ധതികള്‍ എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ പദ്ധതികളില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് പ്രത്യേക യോഗം ചേര്‍ന്നത്

മൂന്നാമത് നൂറുദിന പദ്ധതിയ്‌ക്കൊരുങ്ങി സര്‍ക്കാര്‍

author img

By

Published : Jan 4, 2023, 9:26 PM IST

തിരുവനന്തപുരം : മൂന്നാമത് നൂറുദിന കര്‍മ പരിപാടികളുമായി സംസ്ഥാന സർക്കാർ. പദ്ധതികള്‍ എന്തെല്ലാമായിരിക്കണം എന്നത് സംബന്ധിച്ച് സർക്കാർ ആലോചന തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍, ഇന്ന് ഇതിനായി പ്രത്യേക യോഗം ചേർന്നു.

യോഗത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. ഫെബ്രുവരി 10ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ദിനമായ മെയ് 20ന് അവസാനിക്കുന്ന വിധത്തില്‍ പരിപാടി ആസൂത്രണം ചെയ്യാൻ തീരുമാനമായി. 2022 - 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ഓരോ വകുപ്പും പരമാവധി പദ്ധതികള്‍ നൂറുദിന പരിപാടികളുടെ ഭാഗമാക്കണം. പരിപാടികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ നൂറുദിന പരിപാടിയാണിത്. ആദ്യ നൂറുദിന പരിപാടി 2021 ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെ നടപ്പാക്കിയിരുന്നു. അന്ന് നൂറ് പരിപാടികളാണ് നടപ്പിലാക്കിയത്. രണ്ടാം നൂറുദിന പദ്ധതികള്‍ 2022 ഫെബ്രുവരി 10 മുതല്‍ മെയ് 20 വരെയാണ് നടപ്പാക്കിയത്. സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടപ്പിലാക്കിയ നൂറുദിന പരിപാടികളില്‍ 1,557 പദ്ധതികളാണ് പ്രാവര്‍ത്തികമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.