ETV Bharat / state

1970ന് ശേഷം ഉമ്മൻചാണ്ടിയില്ലാതെ ആദ്യ നിയമസഭ സമ്മേളനം, ഓഗസ്റ്റ് 7 മുതല്‍ നിയമസഭ സമ്മേളനത്തിന് തുടക്കം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതിയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഓഗസ്‌റ്റ് ഏഴാം തീയതി മുതല്‍ പുതിയ സമ്മേളനം ചേരാന്‍ തീരുമാനിച്ചത്

kerala govt  governor  Assembly session  kerala legislative assembly  oommen chandy  ഉമ്മന്‍ ചാണ്ടി  ആദ്യ സമ്മേളനം  മുഖ്യമന്ത്രി  മന്ത്രിസഭ  തിരുവനന്തപുരം  ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ  തിരുവനന്തപുരം
ഉമ്മന്‍ ചാണ്ടിക്ക് ശേഷമുള്ള ആദ്യ സമ്മേളനം; 15ാം നിയമസഭയുടെ 9ാം സമ്മേളനം വിളിച്ച് ചേര്‍ക്കാനാരുങ്ങി സര്‍ക്കാര്‍
author img

By

Published : Jul 19, 2023, 6:16 PM IST

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം അടുത്ത മാസം മുതല്‍ വിളിച്ചു കൂട്ടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ യോഗമാണ് ഓഗസ്‌റ്റ് ഏഴാം തീയതി മുതല്‍ പുതിയ സമ്മേളനം ചേരാന്‍ തീരുമാനിച്ചത്. അരനൂറ്റാണ്ടിലേറയായി നിയമസഭ നടപടികളുടെ ഭാഗമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷമുള്ള ആദ്യ സമ്മേളനമാണ് നടക്കാനിരിക്കുന്നത്.

1970 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ 12 തവണയും പുതുപ്പള്ളിയില്‍ നിന്ന് നിയമസഭ അംഗമായി അദ്ദേഹം തെരഞ്ഞടുക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ മന്ത്രി സഭ യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം കേരളത്തിന് നല്‍കിയ സംഭാവനകളെയും ജനങ്ങള്‍ക്ക് നല്‍കിയ സേവന പ്രവര്‍ത്തനങ്ങളെയും അനുസ്‌മരിക്കുന്നതിയി മുഖ്യമന്ത്രി പറഞ്ഞു.

മറക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി: ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്‌ത മന്ത്രി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻചാണ്ടി നല്‍കിയ സംഭാവനകളെ വിസ്‌മരിക്കാനാവില്ല. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളും ഓര്‍മ്മിക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്, അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനമെന്ന് മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തിൽ പറഞ്ഞു. കെഎസ്‌യുവിലൂടെ കോൺഗ്രസിലെത്തുകയും പാർട്ടിയുടെ നേതൃത്വത്തിലും സർക്കാരിലും പ്രതിപക്ഷത്തുമൊക്കെ പ്രവർത്തിച്ച ഉമ്മൻചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു. ജനക്ഷേമത്തിലും, സംസ്ഥാന വികസനത്തിലും ശ്രദ്ധ ഊന്നുന്ന ഭരണാധിപൻ എന്ന നിലയ്ക്കും ജനകീയപ്രശ്‌നങ്ങൾ സമർത്ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖൻ എന്ന നിലയ്ക്കും ഉമ്മൻ ചാണ്ടി ശ്രദ്ധേയനായി. 53 വർഷങ്ങൾ തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്നുതന്നെ എംഎൽഎ ആയിരിക്കുക. ഒരിക്കലും തോൽവി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മൻചാണ്ടിയുടെ റെക്കോർഡാണെന്നും അനുശോചന പ്രമേയത്തില്‍ പറയുന്നു.

മന്ത്രി സഭ തീരുമാനങ്ങൾ: ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിയിലെ ശാസ്ത്ര വിഭാ​ഗം ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം അനുവദിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. അഡ്‌മിനിസ്ട്രേറ്റീവ്/ ടെക്‌നിക്കൽ ജീവനക്കാർക്ക് 10-02-2021ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള 11-ാം ശമ്പള പരിഷ്‌കരണവും നിബന്ധനകൾക്ക് അനുസൃതമായി അനുവദിക്കാനും തീരുമാനമായി. കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിന്‍റെ ജീവനക്കാരായി മാറിയ കേരള കൈത്തൊഴിലാളി വിദഗ്‌ധ തൊഴിലാളി ക്ഷേമ പദ്ധതിയിലെ സർക്കാർ അം​ഗീകാരമുള്ള സ്ഥിരം തസ്‌തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങൾ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും.

ഉമ്മന്‍ ചാണ്ടിയെ അനുസ്‌മരിച്ച് തലസ്ഥാനം: അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് തലസ്ഥാന നഗരം യാത്രാമൊഴി നല്‍കി. രാവിലെ പുതുപ്പള്ളി ഹൗസില്‍ നിന്നാരംഭിച്ച വിലാപ യാത്ര എംസി റോഡിലെത്തിയപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം നൂറു കണക്കിന് ആളുകളാണ് വഴിയരികില്‍ കാത്തുനിന്നത്. വിലാപ യാത്ര കടന്നുപോകുന്ന വഴികളിലെല്ലാം വന്‍ ജനക്കൂട്ടമായിരകുന്നു.

നിയമസഭ മന്ദിരത്തിന് മുന്നില്‍ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരമുള്ള വാഹനം കുറച്ചുസമയം നിര്‍ത്തിയിട്ടു. വികാരഭരിതരായാണ് പാര്‍ട്ടി നേതാക്കള്‍ വഴിയരികില്‍ കാത്തു നിന്നത്. കേരളത്തില്‍ പകരം വയ്‌ക്കാനില്ലാത്ത വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയെന്ന് അവര്‍ പ്രതികരിച്ചു.

സംസ്‌കാരം നാളെ: ഇന്നലെ (ജൂലൈ 18) ആണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. വിവിധയിടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം ഇന്ന് (ജൂലൈ 19) ജന്മനാടായ കോട്ടയം പുതുപ്പള്ളിയില്‍ എത്തിക്കും. കോട്ടയം തിരുനക്കര മൈതാനത്തും സ്വവസതിയിലും പൊതുദര്‍ശനത്തിന് വച്ച ശേഷം നാളെ (ജൂലൈ 20) പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.