ETV Bharat / state

അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ഒപ്പിട്ടത് നിയമ ഭേദഗതിയില്ലാത്ത ബില്ലുകള്‍

നിയമസഭ പാസാക്കിയ 11 ബില്ലുകളില്‍ 5 എണ്ണത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചത്.

governor arif mohammad khan  arif mohammad khan  arif mohammad khan signed bills  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  നിയമ ഭേദഗതിയില്ലാത്ത ബില്ല് ഒപ്പിട്ട് ഗവര്‍ണര്‍
അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; അംഗീകരിച്ചത് നിയമ ഭേദഗതിയില്ലാത്ത ബില്ലുകള്‍
author img

By

Published : Sep 21, 2022, 11:52 AM IST

തിരുവനന്തപുരം: സര്‍ക്കാറുമായുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ 11 ബില്ലുകളില്‍ 5 എണ്ണത്തിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. നിയമ ഭേദഗതി വരുത്താത്ത ബില്ലുകളാണ് ഗവര്‍ണര്‍ അംഗീകരിച്ചിരിക്കുന്നത്.

വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളാണിത്. മന്ത്രിമാരോ വകുപ്പ് സെക്രട്ടറിമാരോ വിശദീകരണം നല്‍കാതെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയത്.

സര്‍വ്വകലാശാല, ലോകായുക്ത നിയഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്.

ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകുന്നുണ്ട്. അടുത്ത മാസം ആദ്യം ആയിരിക്കും ഗവര്‍ണര്‍ ഇനി കേരളത്തിലേക്ക് മടങ്ങുക. അതുകൊണ്ട് തന്നെ മറ്റ് ബില്ലുകളുടെ തീരുമാനം നീളും.

also read: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക്; ഈ മാസം കേരളത്തിലേക്കില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.