ETV Bharat / state

'ഉത്പാദന മേഖലയിലെ വളർച്ച വർധിപ്പിക്കും' ; സർക്കാരിന്‍റെ പുതിയ വ്യവസായ നയം പുറത്ത്

നിർമിത ബുദ്ധി, ഇലക്ട്രിക് വാഹനങ്ങൾ എന്നിങ്ങനെ വ്യവസായ നയത്തിൽ 25 മുൻഗണന മേഖലകള്‍

വ്യവസായ നയം 2023  പി രാജീവ്  വ്യവസായ വകുപ്പിന്‍റെ ആദ്യത്തെ വ്യവസായ നയം  kerala governments new industrial policy  Kerala Govt industrial policy 2023  ക്യാമ്പസ്‌ ഇൻഡസ്ട്രിയൽ പാർക്ക്‌  എം ജി യൂണിവേഴ്‌സിറ്റി  MG University  kerala governments industrial policy 2023  സർക്കാരിന്‍റെ പുതിയ വ്യവസായ നയം അവതരിപ്പിച്ചു
സർക്കാരിന്‍റെ പുതിയ വ്യവസായ നയം അവതരിപ്പിച്ചു
author img

By

Published : Mar 29, 2023, 7:27 PM IST

സർക്കാരിന്‍റെ പുതിയ വ്യവസായ നയം അവതരിപ്പിച്ചു

തിരുവനന്തപുരം : സർക്കാരിന്‍റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് വ്യവസായ നയം അവതരിപ്പിച്ചു. മന്ത്രി പി രാജീവാണ് വ്യവസായ നയം 2023 അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ ഇതിന് അംഗീകാരം ലഭിച്ചിരുന്നു. ഉത്പാദന മേഖലയിൽ വേണ്ടത്ര വളർച്ചയില്ല എന്ന് വിലയിരുത്തുന്നുവെന്നും ഇത്‌ വർധിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നയമാണ് അവതരിപ്പിച്ചതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

വ്യവസായ മേഖലയിലെ എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തി. മീറ്റ് ദ മിനിസ്റ്റർ എന്ന പരിപാടി എല്ലാ ജില്ലയിലും സംഘടിപ്പിച്ചു. കൂടാതെ മീറ്റ് ദ ഇൻവെസ്റ്റഴ്‌സും സംഘടിപ്പിച്ചു. സംരംഭകരുമായി ചർച്ച നടത്തി. ഡോ കെ സി സണ്ണി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി 35 നിയമ ഭേദഗതികൾ വരുത്താൻ നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

50 കോടി വരെയുള്ള സംരംഭങ്ങൾക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാനുള്ള മാറ്റം വെബ്സൈറ്റിൽ വരുത്തിയിട്ടുണ്ട്. പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കുകൾ അതിവേഗത്തിൽ ആരംഭിക്കാൻ സാധിച്ചു. കൂടുതൽ പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്ക്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് എന്നിവ സ്ഥാപിക്കും. ഇതിനായി വിവിധ സെക്‌ടറുകളുമായും ചർച്ച നടത്തി. ഇയർ ഓഫ് എന്‍റർപ്രണർഷിപ്പ് മാറി ഇയർ ഓഫ് ഇൻവെസ്റ്റ്‌മെന്‍റ് ആണ് ഇപ്പോഴെന്നും മന്ത്രി പറഞ്ഞു.

നിർമിത ബുദ്ധി, ഇലക്ട്രിക് വാഹനങ്ങൾ എന്നിങ്ങനെ വ്യവസായ നയത്തിൽ 25 മുൻഗണന മേഖലകളും മന്ത്രി പ്രഖ്യാപിച്ചു. റബ്ബർ കർഷകരെയും ആ വ്യവസായ രംഗത്തെയും ശക്തിപ്പെടുത്താൻ കമ്പനി രൂപീകരിക്കും. ഹൈടെക്ക് മാരിടൈം ക്ലസ്റ്റർ രൂപീകരിക്കും. കൂടാതെ നാനോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്, പുനരുപയോഗ ഊർജം എന്നിങ്ങനെ വിവിധ മേഖലകളെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാമ്പസ്‌ ഇൻഡസ്ട്രിയൽ പാർക്ക്‌ : വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഭൂമിശേഖരണമാണ് ആവശ്യം. ഇതിനായി സ്വകാര്യ വ്യക്തികളിൽ നിന്നും ഭൂമി ശേഖരിച്ച് സംരംഭങ്ങൾക്കും വ്യവസായങ്ങൾക്കും നൽകും. കോളജുകളിലും വലിയ തോതിൽ ഭൂമി ഉപയോഗ ശൂന്യമായി കിടക്കുന്നതായി കാണുന്നു. എം ജി യൂണിവേഴ്‌സിറ്റിയിലാണ് ഇതിനായി ആദ്യം നിർദേശം വന്നത്. തൊടുപുഴയിലെ യൂണിവേഴ്‌സിറ്റിയുടെ 20 ഏക്കർ സ്ഥലം ഇതിനായി വിനിയോഗിക്കാൻ അവർ തയ്യാറായി.

കാമ്പസ്‌ ഇൻഡസ്ട്രിയൽ പാർക്ക്‌ എന്ന നിലയ്ക്ക് ഇത് നടപ്പിലാക്കും. അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാർഥികൾക്ക് പേറ്റന്‍റ് ലഭിച്ചവ വ്യവസമായി ഉയർത്താനുള്ള സൗകര്യം ഒരുക്കുക എന്നതിനാണ് മുൻഗണന. ഇതിനായി 38 ഓളം കോളജുകൾ അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വലിയ മാറ്റം കേരളത്തിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.

പരമ്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, കശുവണ്ടി എന്നീ മേഖലകളുടെ ഉന്നമനത്തിനായി വിദഗ്‌ധ സമിതികളെ രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ട്‌ അനുസരിച്ചായിരിക്കും ആധുനികവത്കരണം നടപ്പിലാക്കുക. തൊഴിലാളികളും വ്യവസായികളുമായി സംസാരിച്ചതിന് ശേഷം സമിതി ഏപ്രിലോടെ റിപ്പോർട്ട്‌ സമർപ്പിക്കുമെന്നും മന്ത്രി പി രാജീവ്‌ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.